ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് മഹാകുംഭ മേള. പല സംസ്കാരത്തിൽ പല നാടുകളിലുള്ള ഇന്ത്യക്കാരും ലോകപൗരന്മാരും പുണ്യനദിയായ ഗംഗയിൽ സ്നാനം ചെയ്ത് പ്രാർത്ഥിക്കാനായി ഒത്തുകൂടുന്നയിടം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് പ്രയാഗ്രാജിലെത്തി സ്നാനം ചെയ്തത്. ഇന്നിതാ ബ്ളോക്ബസ്റ്റർ ചിത്രം കെജിഎഫിലെ നായിക ശ്രീനിധി ഷെട്ടി കുംഭമേളയിലെത്തി സ്നാനം ചെയ്തിരിക്കുകയാണ്. താൻ പ്രയാഗ്രാജ് സന്ദർശിച്ച് ഗംഗയിൽ മുങ്ങിക്കുളിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയ വഴി പങ്കുവച്ചു. ജോലിത്തിരക്കിൽ ആയിരുന്നെന്നും ഇങ്ങോട്ട് വരാൻ യാതൊരു പദ്ധതിയും ഉണ്ടായിരുന്നില്ല എന്ന് ശ്രീനിധി പോസ്റ്റിൽ കുറിക്കുന്നു.
‘പ്രയാഗ് എന്നെ വിളിക്കുന്നതുപോലെ തോന്നി. ജോലിത്തിരക്കിലായിരുന്നു ഞാൻ. ഇവിടേക്ക് വരണമെന്ന പദ്ധതിയുണ്ടായിരുന്നില്ല. പിന്നെ ഓരോന്നും ഓരോവഴിക്ക് തന്നെ നടന്നു. ഞാനെന്റെ ഫ്ളൈറ്റും, സ്റ്റേയും ബുക്ക് ചെയ്തു.അവസാന നിമിഷത്തെ പ്ലാനിംഗിൽ അച്ഛൻ ചാടിവന്നു.ഇപ്പോൾ ഇവിടെത്തിച്ചേർന്നു. ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ വഴി തേടുന്നു. ഇത് എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. അതുകൊണ്ട് ചോദ്യങ്ങളൊന്നുമുണ്ടായില്ല. ജീവിതകാലം മുഴുവനായുള്ള ഒരനുഭവവും ഓർമ്മയുമായി ഇത്.’ ശ്രീനിധി ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു. കെജിഎഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി ശ്രീനിധി മാറിയിരുന്നു. മുൻപ് 2016ൽ മിസ് സൂപ്പർ നാഷണൽ പദവി നേടിയിട്ടുണ്ട് താരം.
View this post on Instagram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]