നാഗ്പൂര്‍: ഫെബ്രുവരി 20നാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍. മിനി ലോകകപ്പ് എന്ന വിശേഷണമുള്ള ടൂര്‍ണമെന്റ് പല കാരണങ്ങള്‍ കൊണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന് നിര്‍ണായകമാണ്. ടീമിന്റെ തലമുറമാറ്റമാണ് അതില്‍ പ്രധാനപ്പെട്ടത്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സര ഏകദിന പരമ്പര നാളെ നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തില്‍ ആരംഭിക്കുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയുടെ ഏറ്റവും മുതിര്‍ന്ന താരങ്ങളായ വിരാട് കൊഹ്ലിയിലും ക്യാപാറ്റന് രോഹിത് ശര്മ്മയിലുമായിരിക്കും.
ഒന്നാം ഏകദിന മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനില്‍ രണ്ട് പേരും ശക്തമായ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ ലോകകപ്പ് മുതല്‍ സ്വീകരിച്ച് വരുന്ന ആക്രമശൈലിയില് തുടരും എന്ന സൂചനയാണ് രോഹിത് ശര്‍മ്മ നല്‍കുന്നത്. ടെസ്റ്റില്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും ഇരുവരും ഏകദിനത്തില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് വര്‍ഷങ്ങള്‍ക്കുശേഷം രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയാറായെങ്കിലും ഇരുവര്‍ക്കും തിളങ്ങാനായിരുന്നില്ല.
ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ മുംബയ്ക്കായി ഇറങ്ങിയ രോഹിത്തിന്റെ സംഭാവന 3, 28 എന്നിങ്ങനെയായിരുന്നു. റെയില്‍വേസിനെതിരെ കളിച്ച കൊഹ്ലി ആറ് റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. എന്നാല്‍ നെറ്റ്സില്‍ തകര്‍ത്തടിച്ച് ഇരുവരും മുന്നേറിയത് ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. ഇരുവരുടെയും പരിശീലന വീഡിയോ ബിസിസിഐ ആണ് പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്ന് മത്സര ഏകദിന പരമ്പരയിലും ഒപ്പം ചാമ്പ്യന്‍സ് ട്രോഫിയിലും തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഇരുവരുടേയും ഭാവി തന്നെ തുലാസിലാകും. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും കപ്പ് ഉയര്‍ത്തുകയും ചെയ്യേണ്ടത് രോഹിത്തിനും വിരാടിനും ഒഴിവാക്കാനാകാത്ത കാര്യമായി മാറിക്കഴിഞ്ഞു.