
ദില്ലി: 2025-ൽ രാജ്യത്ത് സ്വർണത്തിന്റെ ഉപഭോഗം കുറയുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. സ്വർണത്തിന്റെ റെക്കോർഡ് വിലയാണ് ഉപഭോഗം കുറയാനുള്ള കാരണമായി ഡബ്ല്യുജിസി ചൂണ്ടിക്കാണിക്കുന്നത്. ഭൗമ രഷ്ട്രീയ സംഘർഷങ്ങൾ സ്വർണവിലയെ കുത്തനെ ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 802.8 ടണ്ണായിരുന്നു സ്വർണ ഉപഭോഗം. ഈ വർഷം അത് 700 മെട്രിക് ടണ്ണിനും 800 മെട്രിക് ടണ്ണിനും ഇടയിൽ നിൽക്കാനായിരിക്കും സാധ്യതയെന്ന് ഡബ്ല്യുജിസിയുടെ ഇന്ത്യൻ ഓപ്പറേഷൻസ് സിഇഒ സച്ചിൻ ജെയിൻ പറഞ്ഞു.
പൊതുവെ സ്വർണവില ഉയരുന്നത് ആദ്യം ബാധിക്കുന്നത് ആഭരണങ്ങൾ വാങ്ങുന്നവരെയാണ്. അതിനാൽ സ്വർണവില ഇനിയും ഉയർന്നാൽ അത് ആഭരണങ്ങളുടെ ആവശ്യകതയെ ബാധിക്കുമെന്ന് ജെയിൻ പറഞ്ഞു. രാജ്യത്ത് ഇന്ന് സ്വർണവില ആദ്യമായി 10 ഗ്രാമിന് 84,399 രൂപ എന്ന റെക്കോർഡ് നമ്പറിലേക്ക് എത്തി. 2024 ൽ സ്വർണവില 21 ശതമാനമാണ് ഉയർന്നത്. 2025ൽ ഇതുവരെ സ്വർണവില 10% ഉയർന്നു.
ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും ഒരു ബഡ്ജറ്റ് ഉണ്ടാകാം. സ്വർണവില ഉയർന്നാലും അവർ ഭൂരിഭാഗം പേരും അതെ ബജറ്റിൽ തന്നെ ഉറച്ചു നിൽക്കും. ഇത് ആഭരണ വിപണിക്ക് തിരിച്ചടിയാകും. നിലവിൽ ഇന്ത്യയുടെ മൊത്തം സ്വർണ ആവശ്യകതയുടെ 70% ആഭരണങ്ങളാണ്, ബാക്കിയുള്ളത് മാത്രമാണ് നിക്ഷേപമുള്ളു. സ്വർണവില ഉയരുമ്പോൾ സ്വർണ്ണ ഇടിഎഫുകൾ, ഡിജിറ്റൽ സ്വർണ്ണം, നാണയങ്ങൾ, ബാറുകൾ എന്നിവയിൽ ഡിമാൻഡ് ഉയർന്നേക്കാം എന്നും സച്ചിൻ ജെയിൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]