
.news-body p a {width: auto;float: none;}
ചെന്നൈ: ബസ് കാത്തുനിന്ന പെൺകുട്ടിയെ ഓട്ടോയിൽ വലിച്ചുകയറ്റി ലൈംഗികാതിക്രമം നടത്തി. തമിഴ്നാട്ടിൽ 18കാരിയായ അതിഥിതൊഴിലാളിക്കുനേരെയാണ് പീഡനശ്രമം ഉണ്ടായത്. കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനുശേഷം മൂന്നുപേരാണ് പെൺകുട്ടിയെ ആക്രമിച്ചത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കിലാമ്പാക്കം ബസ് ടെർമിനലിന് പുറത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു പെൺകുട്ടി. ഈ സമത്ത് ഒരു ഓട്ടോറിക്ഷ മുന്നിൽവന്ന് നിൽക്കുകയും കൊണ്ടുവിടാമെന്ന് ഡ്രൈവർ പറയുകയും ചെയ്തു. എന്നാലിത് പെൺകുട്ടി നിരസിച്ചു. തുടർന്ന് ഡ്രൈവർ പെൺകുട്ടിയെ ശക്തിയായി വലിച്ച് അകത്തേയ്ക്ക് കയറ്റുകയായിരുന്നു. കുറച്ചുദൂരം പോയപ്പോൾ മറ്റ് രണ്ട് പുരുഷന്മാർ കൂടി ഓട്ടോയിൽ കയറി. തുടർന്ന് കാത്തികാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതിനിടെ ഓടികൊണ്ടിരിക്കുന്ന ഓട്ടോയിൽ നിന്ന് പെൺകുട്ടിയുടെ നിലവിളി കേൾക്കുന്നതായി ചിലർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് ഓട്ടോയെ പിന്തുടർന്ന് എത്തിയെങ്കിലും അക്രമികൾ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടർന്ന് പൊലീസുകാർ ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സേലത്താണ് പെൺകുട്ടി ജോലി ചെയ്തുവന്നിരുന്നത്.