.news-body p a {width: auto;float: none;} തിരുവനന്തപുരം: കേസിനെ ഭയന്ന് കെആർ മീര അവരുടെ നിലപാട് മാറ്റിയതിനെ അഭിനന്ദിക്കുന്നുവെന്ന് രാഹുൽ ഈശ്വർ. ഇത് പുരുഷന്മാരുടെ വിജയമാണന്നും അദ്ദേഹം പ്രതികരിച്ചു.
ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. കെആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച് ചിരിച്ച് ഇല്ലാതായെന്നും സത്യസന്ധതയില്ലാതെയാണ് അവർ സംസാരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
‘പോലീസ് കേസ് ഭയന്ന് ഫെമിനിസ്റ്റ് നിലപാട് മാറി – പുരുഷന്മാരെ ദ്രോഹിക്കുന്നവരെ വെറുതെ വിടണോ ?’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘കേസിനെ ഭയന്ന് കെആർ മീര പിന്നോട്ട് പോയതിൽ ഞാൻ അഭിനന്ദിക്കുന്നു.
ഇത് പുരുഷന്മാരുടെ വിജയമാണ്. മാഡം ഇത്രയും വലിയ എഴുത്തുക്കാരിയല്ലേ.
ഒരു വാക്ക് പറഞ്ഞത് പിഴവ് വന്നുപോയതിനെ അംഗീകരിക്കുന്നുവെന്ന് വേണമെങ്കിൽ മാഡത്തിന് പറയാം. അല്ലെങ്കിൽ ഒന്നും പറയാതെ ഇരിക്കാം.
കള്ളം പറയാനായി ഒരു മടിയും തോന്നുന്നില്ലേ? ഞാൻ ഭീഷണിപ്പെടുത്തുന്നില്ല. എന്നാൽ ഞാൻ പരാതി നൽകിയിട്ടുണ്ട്.
നടൻ ദിലീപ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പാണ്. ദിലീപ്, സിദ്ധിഖ്, നിവിൻ പോളി, വിജയ് ബാബു എന്നിവരുടെ കാര്യത്തിലെല്ലാം ഞാൻ പറഞ്ഞത് ശരിയായി വന്നിട്ടേ ഉള്ളൂ.
ഇവർക്കെതിരെ എല്ലാം വന്നത് വ്യാജ പരാതികളാണ്. ഞാൻ ലെെംഗിക അതിക്രമ അനുകൂലിയാണെങ്കിൽ നിങ്ങൾ ഗ്രീഷ്മാനുകൂലിയും കഷായ അനുകൂലിയുമാണ്.
ഏതോ അഡ്വക്കേറ്റ് പറഞ്ഞതനുസരിച്ചാണെന്ന് തോന്നുന്നു ഈ പോസ്റ്റ് ഇടുന്നത്. കേസ് വരുമെന്ന ഭയം മാഡത്തിന് വന്നതിൽ വളരെ സന്തോഷമുണ്ട്.
ഇത് ഓരോ പുരുഷന്റെയും വിജയമാണ്. ഇനി ഷാരോണിനെപ്പറ്റി അസഭ്യം പറയാൻ തീവ്ര ഫെമിനിസ്റ്റ് നിലപാടുള്ളവർ ഒന്നുകൂടി ഒന്ന് ആലോചിക്കണം’,- രാഹുൽ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]