ബംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോ ഇടിച്ചു. ബംഗളൂരുവിലെ കന്നിംഗ്ഹാം റോഡിലാണ് അപകടം നടന്നത്. ദ്രാവിഡ് സഞ്ചരിച്ച എസ്യുവി കാറിലാണ് ഗുഡ്സ് ഓട്ടോ ഇടിച്ചത്. അപകടത്തിന് പിന്നാലെ കാറിൽ നിന്ന് പുറത്തിറങ്ങിയ രാഹുൽ ദ്രാവിഡും ഓട്ടോ ഡ്രെെവറും തമ്മിൽ തർക്കമുണ്ടായി.
റോഡിൽ നിന്ന് ഇരുവരും തർക്കിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാഹുൽ തന്റെ മാതൃഭാഷയായ കന്നഡയിൽ ഡ്രെെവറുമായി തർക്കിക്കുന്നത് വീഡിയോയിൽ കാണാം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ത്യൻ എക്സ്പ്രസ് ജംഗ്ഷനിൽ നിന്ന് ഹെെഗ്രൗണ്ട്സിലേക്ക് യാത്ര ചെയ്യുകയായിരുന്ന രാഹുലിന്റെ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഇതിനിടെ ഓട്ടോ വന്ന് കാറിന് പിറകിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ഇതുവരെ പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. എന്നാൽ തർക്കത്തിന് ശേഷം ഓട്ടോ ഡ്രെെവറുടെ ഫോൺ നമ്പറും രജിസ്ട്രേഷൻ നമ്പറും രാഹുൽ വാങ്ങിയതായും റിപ്പോർട്ടുണ്ട്. ഇരുവരുടെയും തർക്കം കണ്ട ഒരു വഴിയാത്രക്കാരാനാണ് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
Rahul Dravid’s Car touches a goods auto on Cunningham Road Bengaluru #RahulDravid #Bangalore pic.twitter.com/AH7eA1nc4g
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
— Spandan Kaniyar ಸ್ಪಂದನ್ ಕಣಿಯಾರ್ (@kaniyar_spandan) February 4, 2025