
പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ എ, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക്, അയേണ്‍ തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ് മുട്ട. എന്നാല്‍ ദിവസവും മുട്ട കഴിച്ചാല്‍ ശരിക്കും കൊളസ്ട്രോൾ കൂടുമോ?
മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ രോഗികള്‍ അമിതമായി കഴിച്ചാല്‍ കൊളസ്ട്രോളിൻ്റെ അളവ് ഇനിയും ഉയർന്നേക്കാം.
അതുവഴി ഹൃദ്രോഗസാധ്യത കൂടാനും ഇത് കാരണമാകുന്നത്. കാരണം നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ഹൃദ്രോഗ സാധ്യത ഇതിനകം തന്നെ ഉയർന്നതാണ്.
മുട്ടയുടെ മഞ്ഞയില്‍ കൊളസ്ട്രോൾ നിറഞ്ഞിരിക്കുന്നതിനാൽ മുട്ടയുടെ പതിവ് ഉപഭോഗം കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കുന്നതാകും നല്ലത്.
മുട്ട പൂര്‍ണ്ണമായും ഒഴിവാക്കണമെന്നല്ല. കൊളസ്ട്രോള്‍ രോഗികള്‍ ഉറപ്പായും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മുട്ടയുടെ എണ്ണത്തിന്റെ കാര്യം തീരുമാനിക്കുക.
കൊളസ്ട്രോള്‍ രോഗികള്‍ മുട്ടയുടെ മഞ്ഞ ദിവസവും കഴിക്കുന്നതിനോട് നല്ലൊരു ശതമാനം ഡോക്ടർമാരും യോജിക്കുന്നില്ല.
കൊളസ്ട്രോള്‍ രോഗികള്‍ മുട്ടയുടെ മഞ്ഞയ്ക്ക് പകരം വെള്ള കഴിക്കുന്നതാകും നല്ലത്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]