![](https://newskerala.net/wp-content/uploads/2025/02/devadasa.1.3124873.jpg)
കോഴിക്കോട്: മുക്കത്ത് മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടൽ ഉടമ ദേവദാസ് അറസ്റ്റിൽ. തൃശൂർ കുന്നംകുളത്തുവച്ച് ഇന്ന് പുലർച്ചെ നാല് മണിക്കാണ് ഇയാൾ പിടിയിലായത്. പ്രതിയെ മുക്കം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. കെട്ടിടത്തിൽ നിന്ന് ചാടിയ പെൺകുട്ടി ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഒന്നാം പ്രതിയാണ് ദേവദാസ്. കൂട്ടുപ്രതികളും ഹോട്ടൽ ജീവനക്കാരുമായ റിയാസ്, സുരേഷ് എന്നിവർ ഉടൻ പിടിയിലാകുമെന്നാണ് സൂചന. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാർ താമസിക്കുന്നയിടത്തേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്.
ദേവദാസ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെയും കുട്ടി നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഫോണിൽ ഗെയിം കളിക്കുകയായിരുന്ന പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ സ്ക്രീൻ റെക്കോഡിൽ പതിഞ്ഞതാണ് ദൃശ്യങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]