വാഷിംഗ്ടൺ: ഭൂമിയിൽ തിരിച്ചെത്തിയാലുടൻ പിസ കഴിക്കാനാണ് ആഗ്രഹമെന്ന് നാസ സഞ്ചാരി സുനിത വില്യംസ്. യു.എസ് കോസ്റ്റ് ഗാർഡ് അക്കാഡമിയിലെ കേഡറ്റുകളുമായി വെർച്വലായി സംസാരിക്കവെയായിരുന്നു പ്രതികരണം. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയെ ചെറുക്കാനുള്ള വ്യായാമങ്ങൾ പിന്തുടരുന്നതിനെ പറ്റിയും അവ ശരീരത്തിൽ രൂപമാറ്റമുണ്ടാക്കുന്നതിനെ പറ്റിയും സുനിത വിശദീകരിച്ചു.
ജൂൺ മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുകയാണ് ഇന്ത്യൻ വംശജയായ സുനിത. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന (സ്പേസ് വാക്ക്) വനിത എന്ന ചരിത്രനേട്ടം അടുത്തിടെ സുനിത സ്വന്തമാക്കിയിരുന്നു. സുനിത സഹസഞ്ചാരി ബച്ച് വിൽമോറിനൊപ്പം മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകത്തിൽ ഭൂമിയിൽ തിരിച്ചെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]