പത്തനംത്തിട്ട: പത്തനംതിട്ട നഗരത്തിലെ തുണിക്കടയിൽ പാമ്പുകയറിയപ്പോൾ ഭയന്നുപോയ കടയുടമ വിളിച്ചത് പൊലീസിനെ. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിക്കുന്നതിന് പകരം കടയുടമ വിളിച്ചത് പത്തനംതിട്ട ട്രാഫിക് യൂണിറ്റിലേക്കായിരുന്നു. പാമ്പ് കയറിയതിൽ തങ്ങൾക്കെന്തു കാര്യമെന്ന് ആദ്യം ചിന്തിച്ചുവെങ്കിലും,
പോയി നോക്കാമെന്ന് തന്നെ പിന്നീട് പൊലീസ് തീരുമാനിച്ചു.
എസ്ഐ അജി സാമൂവൽ വിവരം പറഞ്ഞപ്പോൾ ട്രാഫിക് യൂണിറ്റിലെ സിപിഒ ശരത് ലാൽ പാമ്പിനെ പിടിക്കാൻ സന്നദ്ധനായി. ആലപ്പുഴ ചേർത്തല പട്ടണക്കാട് സ്വദേശിയായ ശരത് അടുത്തിടെയാണ് പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ജോലിയിൽ പ്രവേശിച്ചത്.
വടിയും ചാക്കുമായി നഗരത്തിലെ ഏത്നിക് വസ്ത്രശാലയിൽ എത്തിയ ശരത്, ടൈൽസ് ഇട്ട തറയിൽ ‘ ഗ്രിപ് ‘ കിട്ടാതെ ഉഴറിയ പാമ്പിനെ നിമിഷങ്ങൾക്കകം പിടികൂടി ചാക്കിലാക്കി. പാമ്പ് ‘ചേര’ യാണെന്ന് ഉറപ്പിച്ചെങ്കിലും, കുറച്ചു നേരത്തേക്ക് ഭീതിയിൽ അകപ്പെട്ട കടയുടമയ്ക്കും ജീവനക്കാർക്കും ഇതോടെ ആശ്വാസമായി. ഹൃദയം നിറഞ്ഞ നന്ദിയോടെ അവർ പൊലീസിനെ യാത്രയാക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]