
തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ, തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ സൗജന്യ തൊഴിൽ പരിശീലനം ആരംഭിച്ചു. റീട്ടെയിൽ, IT, ഇലക്ട്രോണിക്, ടെലികോം തുടങ്ങിയ മേഖലകളിൽ ഹ്രസ്വകാല കോഴ്സുകളാണ് ഇവിടെയുള്ളത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോര്പറേഷൻ സര്‍ട്ടിഫിക്കറ്റുകൾ നല്‍കും. ഒപ്പം തൊഴിലും ലഭ്യമാക്കുന്നതിനായി സൗജന്യ പ്ലേസ്മെന്റ് സഹായവും സ്ഥാപനം ലഭ്യമാക്കും.
18 വയസു മുതൽ 35 വയസുവരെ പ്രായമുള്ളവര്‍ക്ക് കോഴ്സുകള്‍ക്ക് ചേരാനാവും. പ്ലസ് ടു, ബിടെക് യോഗ്യതകളുള്ളവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന കോഴ്സുകളുണ്ട്. പത്താം ക്ലാസും പ്ലസ് ടുവും പാസായവര്‍ക്ക് കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് (IT-Ites), റീട്ടെയിൽ ബില്ലിങ് അസോസിയേറ്റ്സ്, ഫുഡ് ആന്റ് ബിവറേജസ് (ഹോസ്പിറ്റാലിറ്റി ആന്റ് ടൂറിസം), നെറ്റ്വര്‍ക്ക് ടെക്നീഷ്യൻ, മൊബൈൽ ഫോൺ ഹാർഡ്വെയർ റിപ്പെയർ ടെക്നീഷ്യൻ, സിസിടിവി ടെക്നീഷ്യൻ, നെറ്റ്വര്‍ക്ക് ടെക്നീഷ്യൻ 5ജി, ഐഒടി ഡിവൈസ് ടെക്നീഷ്യൻ എന്നീ കോഴ്സുകളാണുള്ളത്. ഇതിന് പുറമെ ബിടെക് പാസായവര്‍ക്ക് എ.ഐ ഡാറ്റാ എഞ്ചിനീയർ കോഴ്സിനും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക… 8089292550, 6282083364
Last Updated Feb 5, 2024, 2:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]