
ഷറഫുദ്ധീൻ, ഐശ്വര്യ ലക്ഷ്മയും വേഷമിടുന്ന ചിത്രമാണ് ഹലോ മമ്മി. ഹലോ മമ്മി ഫാന്റസി കോമഡി ചിത്രമായിട്ടാണ് ഒരുക്കുക. സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖ് എലൻസാണ്. ഷറഫുദ്ദീൻ നായകനാകുന്ന ഹലോ മമ്മി സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
തിരക്കഥ സാൻജോ ജോസഫിന്റേതാണ്. ഫാലിമി എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് സാൻജോ ജോസഫ്. പ്രവീൺ കുമാറാണ് ഛായാഗ്രാഹണം. ദി ഫാമിലി മാൻ അടക്കമുള്ള സീരിയലിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടൻ സണ്ണി ഹിന്ദുജയും ഹലോ മമ്മിയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ജേക്ക്സ് ബിജോയിയാണ് ഹലോ മമ്മിയുടെ സംഗീതം നിര്‍വഹിക്കുന്നത്.
നിര്‍മാണം ഹാങ് ഓവര്‍ ഫിലിംസാണ്. എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ജോമിൻ മാത്യുവിനും ഐബിൻ തോമസിനുമൊപ്പം ചിത്രത്തിന്റെ നിര്‍മാതാവായി രാഹുൽ ഇ എസും സഹ നിര്‍മാതാക്കളായി സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരുമുണ്ട്. അജു വർഗീസ്, ജഗദീഷ് എന്നിവര്‍ക്കുമൊപ്പം ചിത്രത്തില്‍ ബിന്ദു പണിക്കർ, ജോണി ആന്റണി, ഗംഗാ മീരാ, അദ്രി ജോ, ശ്രുതി സുരേഷ്, ജോമോൻ ജ്യോതിർ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായുണ്ട്.
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. മേക്കപ്പ് റോണക്സ് സേവ്യർ ആണ്. സൗണ്ട് ഡിസൈൻ സിങ് സിനിമ. പ്രൊഡക്ഷൻ ഡിസൈൻ സാബു മോഹൻ, വിഎഫ്എക്സ് ഹാങ്ങ് ഓവർ, വി എഫ് എക്സ് ഫൈറ്റ് പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി ഷെരീഫ്, ചീഫ് അസ്സോസിയേറ്റ് വിശാഖ് ആർ വാരിയർ, സ്റ്റിൽ അമൽ സി സദർ, ഡിസൈൻ യെല്ലോ ടൂത്ത്, പിആർഒ പ്രതീഷ് ശേഖർ എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.
Last Updated Feb 5, 2024, 3:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]