
ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങളൊരുക്കുന്നതിന് കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ വര്‍ഷം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജിന് പുറപ്പെടുന്നവര്‍ക്ക് അമിത നിരക്ക് ഈടാക്കിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
കേരളത്തില്‍ നിന്ന് നിലവില്‍ മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളാണുള്ളത്. ഈ വര്‍ഷം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജിന് വേണ്ടി പുറപ്പെടുന്ന തീര്‍ഥാടകര്‍ക്ക് 165000 രൂപ അടക്കണമെന്നാണ് കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നും പുറപ്പെടുന്നവര്‍ക്ക് 86000 രൂപയാണ് ഈടാക്കുന്നത്.
Read Also :
കൊച്ചിയിലെയും കണ്ണൂരിലെയും പുറപ്പെടല്‍ കേന്ദ്രത്തിലുള്ളതിനേക്കാള് 79000 രൂപ കൂടുതലാണ് കോഴിക്കോട് വിമാനത്താവളത്തല്‍ നിന്നും ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് കേന്ദ്രങ്ങളിലും നിരക്കുകളില്‍ ചെറിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി തുക വകയിരുത്തി. മാർഗദീപം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.
മികച്ച രീതിയില്‍ പെന്ഷന് നല്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി പറഞ്ഞു. പെൻഷൻ നല്കാൻ വൈകുന്നത് കേന്ദ്ര സമീപനം മൂലം. ക്ഷേമ പെന്ഷന് സമയബന്ധിതമായി നല്കാന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ബുദ്ധിമുട്ടിക്കുകയാണ്.
കൃത്യമായി തുക നല്‍കുന്നില്ല അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും ധനമന്ത്രി. ക്ഷേമ പെൻഷനില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Kerala Budget 2024 Kannur Airport Hajj Pilgrim
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]