
വിശാഖപട്ടണം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സിന്റെ അലസത ഇന്ത്യക്ക് സമ്മാനിച്ചത് നിര്‍ണായക വിക്കറ്റ്. നാലാം ദിനം കുല്‍ദീപും ബുമ്രയും ഏല്‍പ്പിച്ച ഇരട്ട പ്രഹരത്തില്‍ നിന്ന് ലഞ്ചിനുശേഷം ഫോക്സും സ്റ്റോക്സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടിനെ കരകയറ്റുന്നതിനിടെയായിരുന്നു അപ്രതീക്ഷിത റണ്‍ ഔട്ട്.
അശ്വിന്റെ പന്ത് ബെന്‍ ഫോക്സ് സ്ക്വയര്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് സിംഗിളിനായി ഓടി. അനായാസം ലഭിക്കുമായിരുന്ന സിംഗിള്‍ ഓടുമ്പോള്‍ സ്റ്റോക്സ് പതുക്കെയാണ് തുടങ്ങിയത്. എന്നാല്‍ പന്തിലേക്ക് ഓടിയെത്തി ത്രോ ചെയ്ത ശ്രേയസ് അയ്യര്‍ ഡയറക്ട് ഹിറ്റിലൂടെ സ്റ്റംപ്സ് തെറിപ്പിക്കുമ്പോള്‍ സ്റ്റോക്സിന്റെ ബാറ്റ് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തായിരുന്നു. ശ്രേയസ് പന്തിലേക്ക് അതിവേഗം ഓടിയെത്തുന്നത് കണ്ട് ഓട്ടത്തിന് വേഗം കൂട്ടിയിട്ടും സ്റ്റോക്സിന് രക്ഷയില്ലായിരുന്നു.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ശ്രേയസിനെ ബൗണ്ടറിയിലേക്ക് ഓടിപ്പിടിച്ചത് ബെന്‍ സറ്റോക്സായിരുന്നു. അവിശ്വസനീയ ക്യാച്ചെടുത്തശേഷം ഗ്യാലറിയെ നോക്കി സ്റ്റോക്സ് ചൂണ്ടുവിരല്‍ ഉയര്‍ത്തി കാട്ടിയായിരുന്നു വിക്കറ്റ് ആഘോഷിച്ചത്. സ്റ്റോക്സിനെ ഡയറക്ട് ഹിറ്റില്‍ റണ്ണൗട്ടാക്കിയശേഷം ശ്രേയസും സമാനമായ ആക്ഷന്‍ പുറത്തെടുത്താണ് വിക്കറ്റ് ആഘോഷിച്ചത്. ഒറ്റക്ക് കളി തിരിക്കാന്‍ കഴിവുള്ള സ്റ്റോക്സ് അപ്രതീക്ഷിതമായി റണ്ണൗട്ടായത് മത്സരത്തില്‍ വഴിത്തിത്തിരിവാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
Stokes takes a ripper to send Iyer Pavillon
♾️
Iyer hits bulls eye to get rid of Stokes
🔥🔥
— Hammer and Gavel (@hammer_gavel)
Ben Stokes after taking Shreyas Iyer’s catch.
Shreyas Iyer after running out Ben Stokes.
— Mufaddal Vohra (@mufaddal_vohra)
എന്നാല്‍ സ്റ്റോക്സ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ടോം ഹാര്ട്ലിയും ബെന്‍ ഫോക്സും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്നതാണ് വിശാഖപട്ടണത്ത് ഇപ്പോള്‍ കാണുന്നത്. നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലാണ്. 30 റണ്‍സോടെ ടോം ഹാര്ട്ലിയും 31 റണ്‍സോടെ ബെന്‍ സ്റ്റോക്സുമാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 129 റണ്‍സ് കൂടി വേണം. ഇന്ത്യക്കായി അശ്വിന് മൂന്ന് വിക്കറ്റെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
What a throw by shreyas Iyer 🤯
— Virat Kohli Fan Army (@ajeetyadav018)