
സ്കൂളുകളുടേയും അദ്ധ്യാപകരുടേയും പ്രവർത്തന മികവ് വിലയിരുത്തും ; ഒരു ജില്ലയില്‍ ഒരു മോഡല്‍ സ്കൂള്‍:സ്കൂള്‍കുട്ടികളുടെ സൗജന്യയൂണിഫോം വിതരണത്തിന് 185.34 കോടി രൂപ, സംസ്ഥാന ബഡ്ജറ്റിൽ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നു
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ പരിഷ്ക്കാരങ്ങള്‍ക്ക് തുടക്കമിടും എന്ന പ്രഖ്യാപനവും ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്ളത്.
സ്കൂളുകളുടേയും അദ്ധ്യാപകരുടേയും പ്രവർത്തന മികവ് വിലയിരുത്തുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി. ഒരു ജില്ലയിലെ ഒരു സ്കൂളിനെ മോഡല്‍ സ്കൂളായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സ്കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കാൻ പത്ത് കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.
സാങ്കേതിക ലോകത്തിന് അനുസൃതമായ നൈപുണ്യം കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി 27.5 കോടി, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താൻ 5.15 കോടി, പ്രത്യേ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പദ്ധതിക്കായി 14.8 കോടി, സ്കൂളുകളുടെ ആധുനികവത്കരണത്തിന് 33 കോടി രൂപയും വകയിരുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സ്കൂളുകളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ പദ്ധതികള്‍ നടപ്പാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ഒരു സ്കൂള്‍ മോഡല്‍ സ്കൂളായി ഉയർത്തും. സ്കൂളുകളുടെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് സംവിധാനം ഏർപ്പെടുത്തും. ആറ് മാസത്തിലൊരിക്കല്‍ അദ്ധ്യാപകർക്ക് റസിഡൻഷ്യലായി പരിശീലനം നല്‍കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡിഡി,ഡഇഒ, എഇഒ, അദ്ധ്യാപകർ എന്നിവരുടെ പെർഫോമൻസും വിലയിരുത്തും. എഐ സാങ്കേതിക വിദ്യയും ഡീപ്ഫെയ്ക്കും അടക്കമുള്ള വെല്ലുവിളികള്‍ നേരിടാൻ പുതുതലമുറയെ സജ്ജമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു കോടി രൂപ നീക്കിവെച്ചു’ ധനമന്ത്രി പറഞ്ഞു.
സ്കൂള്‍കുട്ടികളുടെ സൗജന്യയൂണിഫോം വിതരണത്തിന് 185.34 കോടി രൂപ അനുവദിച്ചു. ഇത് മുൻവർഷത്തേക്കാള്‍ 15.34 കോടി രൂപ അധികമാണ്.ഭൗതിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്ന സ്ഥാപനങ്ങള്‍ ധനസഹായം നല്‍കുന്നതിന് 50 കോടി രൂപ നീക്കിവെച്ചു. കൈറ്റിന്റെ പ്രവർത്തനങ്ങള്‍ക്ക് 38.5 കോടി രൂപ, ഹയർസെക്കണ്ടറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.2 കോടി രൂപ. ഇതില്‍ 52 കോടി രൂപ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കുന്നതിനാണ്. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയായ സിഎച്ച് മുഹമ്മദ് കോയ ഇൻസ്റ്റിറ്റ്യൂട്ടിന് പത്ത് കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
വ്യവസായ മേഖലയില്‍ കേരളത്തിലെ സ്റ്റാർട്ട് അപ്പ് മെഷിൻ ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ചവയാണെന്നും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ ഇതിന് കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. കേരള ഉന്നതവിദ്യാഭ്യാസ ഘടനയില്‍ ആവശ്യമായ മാറ്റംവരുത്തി സമഗ്രമായ നയപരിപാടികള്‍ ഈ വർഷം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിനോദസഞ്ചാരം, ഐടി, ഐടി അധിഷ്ഠിത മേഖലകള്‍, സ്റ്റാർട്ട് അപ്പ് എന്നിവ അക്ഷരാർഥത്തില്‍ നവകേരളത്തിന്റെ പദ്ധതിവാഹകരാണ്. അന്തരാഷ്ട്ര തലത്തിലുള്ള വൻകിട കമ്ബിനികള്‍ കേരളത്തില്‍ അവരുടെ നിർമ്മാണശാലകള്‍ ആരംഭിക്കാൻ കടന്നുവരുന്നു. കേരളത്തിലെ സ്റ്റാർട്ട് അപ്പ് മെഷിൻ ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ചവയാണ്. കേന്ദ്ര വാണിജ്യമന്ത്രാലയവും സ്റ്റാർട്ട്അപ്പ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ട്അപ്പ് റാങ്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള 2022ലെ ബെസ്റ്റ് പെർഫോർമർ പുരസ്കാരം ലഭിച്ചത് കേരളത്തിനാണ്. കഴിഞ്ഞ മൂന്നുവർഷവും ടോപ് പെർഫോമർ അവാർഡ് കേരളത്തിന് ലഭിച്ചിരുന്നു.
വെൻച്വർ ക്യാപിറ്റല്‍ ഫണ്ടിങ് വഴി 5,500 കോടി രൂപ സ്റ്റാർട്ട്അപ്പുകളിലേക്ക് നിക്ഷേപമായി സ്വീകരിക്കാനും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്റ്റാർട്ട്അപ്പ് മെഷിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത സ്റ്റാർട്ട്അപ്പുകളുടെ എണ്ണം 5000 കടന്നു. ആഗോള തലത്തില്‍ സംരംഭക ആശയങ്ങള്‍ കൈമുലതായിട്ടുള്ള ആളുകള്‍ക്ക് കേരളത്തിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ താമസിച്ച് തൊഴില്‍ ചെയ്യുന്നതിന് കേരള സ്റ്റാർട്ട് അപ്പ് മിഷൻ വർക്ക് ബോർഡുകള്‍ സ്ഥാപിക്കും.
ഇന്ത്യയില്‍ നിന്നും പഠിക്കാനായി വിദേശത്ത് പോകുന്ന വിദ്യാർത്ഥികളില്‍ നാലു ശതമാനം കേരളത്തില്‍ നിന്നാണ്. ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നവകേരളത്തില്‍ ലഭിച്ച നിർദ്ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കേരള ഉന്നതവിദ്യാഭ്യാസ ഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നയപരിപാടികള്‍ ഈ വർഷം ഏറ്റെടുക്കും. പ്രവാസികളായ അക്കാദമിക് വിദഗ്ധരെ സംയോജിപ്പിക്കുകയും അവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തകയും ചെയ്യും. അക്കാദമിക് വിദഗ്ധരുടെ ടാക്സ് ഫോഴ്സ് രൂപീകരിക്കും.
സംസ്ഥാനത്ത് 16 സ്വകാര്യവ്യവസായ പാർക്കുകള്‍ക്ക് ഡെവലപ്പമെന്റ് പെർമിറ്റ് അനുവദിച്ചുക്കഴിഞ്ഞു. എട്ടെണ്ണം നിലവില്‍ സർക്കാറിന്റെ പരിഗണനയിലാണ്. വരുന്ന വർഷം 25 ഓളം പുതിയ സ്വകാര്യ വ്യവസായ പാർക്കുകള്‍ക്ക് അനുമതി നല്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 22-23 സാമ്ബത്തിക വർഷം സംസ്ഥാന സർക്കാർ സംരംഭകവർഷമായി ആചരിച്ചിരുന്നു. അന്ന് ആരംഭിച്ച 1,39,840 സംരംഭങ്ങളില്‍ 21,528 സംരംഭങ്ങള്‍ ഭക്ഷ്യസംസ്കരംരംഗവുമായി ബന്ധപ്പെട്ടവയായിരുന്നു. ഈ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏർപ്പെടുത്തുമെന്നും അദ്ദേ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]