
ദേശം കൊങ്ങിണിപ്പറമ്പിൽ പരേതരായ നാരായണ പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി 1936 ഒക്ടോബർ 31ന് ആലുവയിലെ ദേശത്താണ് ജനനം. 1973-ലെ ‘അന്തിമലരി’ ആണ് ആദ്യ സമാഹാരം. കന്യാഹൃദയം, അപ്പൂപ്പന്താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തിയൊന്നക്ഷരാളി തുടങ്ങിയവയാണ് പ്രധാന കൃതികൾ. ടഗോറിന്റെ ഗീതാഞ്ജലി പരിഭാഷപ്പെടുത്തിയതിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2007-ൽ ഓടക്കുഴൽ പുരസ്കാരവും 2009-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനും അർഹനായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എൽ.ഐ.സി ജീവനക്കാരനായിരുന്നു. ഭാര്യ: ലീലാവതിയമ്മ. മക്കൾ: കെ ബിജു (സിവിൽ സപ്ലൈസ്, എറണാകുളം), കെ ബാലു (മുൻസിഫ് കോടതി, എറണാകുളം), അപർണ കെ പിള്ള. മരുമക്കൾ: ജി പ്രീത, ഗീതാലക്ഷ്മി (സരസ്വതി വിദ്യാലയം, ചെങ്ങമനാട്), ബാബു (ദുബൈ).