
വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത് സിനിമാ ലോകത്തും വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിജയ നായകനായി തിളങ്ങി നില്‍ക്കെയാണ് താരം രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ദളപതി 69 പൂര്‍ത്തിയാക്കിയാല്‍ വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ് നായകനാകാനിരിക്കുന്ന ദളപതി 69നെ കുറിച്ചുള്ള അപ്ഡേറ്റുകളും ശ്രദ്ധയാകര്‍ഷിക്കുകയാണ്.
നന്ദമുരി ബാലകൃഷ്ണ നായകനായ ഹിറ്റ് ചിത്രം ഭഗവന്ത് കേസരിയായിരിക്കും വിജയ് നായകനായി റീമേക്ക് ചെയ്ത് ദളപതി 69 ആയി പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇതില്‍ വാസ്തവമില്ല എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ട്രേഡ് അനലിസ്റ്റുകള്‍. എന്താകും വിജയ്യുടെ ദളപതി 69 സിനിമയുടെ പ്രമേയം എന്നതില്‍ ആകാംക്ഷ നീളുകയും ചെയ്യുന്നു. ദ ഗോട്ട് എന്ന ഒരു ചിത്രമാണ് വിജയ് നായകനായി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.
The Rumours surrounding On Going to Remake In Tamil Is Fake is Fresh Story ✅
— CineCorn.Com By YoungMantra (@cinecorndotcom)
സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]