
തിരുവനന്തപുരം: കേരളത്തിൽ ആശങ്കപ്പെടുത്തുന്ന വിധം ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം മാത്രം അറുപത്തിയാറായിരം പുതിയ രോഗബാധിതരാണ് ചികിത്സ തേടിയത്. കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സ തേടിയില്ലെങ്കിൽ കൂടുതൽ സങ്കീർണതകൾ ഉണ്ടാവുമെന്നാണ് വിദഗ്ധർ പറയുന്നത്. ആശങ്കപ്പെടുത്തുന്നതാണ് പുറത്ത് വരുന്ന കണക്കുകളും റിപ്പോർട്ടുകളും.
ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ അർബുദ രോഗികളുടെ എണ്ണം. ജീവിതശൈലിയിലെ മാറ്റങ്ങളും പുതിയ ഭക്ഷണരീതികളും രോഗികളുടെ എണ്ണം കൂടാൻ കാരണമായെന്നാണ് പഠന റിപ്പോർട്ടുകൾ. സംസ്ഥാനത്തെ മൂന്ന് അപ്പെക്സ് ക്യാൻസർ സെന്ററുളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലുമായി പ്രതിദിനം നൂറിലധികം ആളുകളാണ് ചികിത്സക്കെത്തുന്നത്. ജനസംഖ്യാധിഷ്ഠിത ക്യാൻസർ രജിസ്ട്രി പ്രകാരം സ്ത്രീകളിൽ കൂടുതലും സ്തനാർബുദവും ഗർഭാശയഗളാർബുദവും. പരുഷൻമാരിൽ ശ്വാസകോശ ക്യാൻസർ രോഗബാധിരാണധികം.
തെക്കൻ ജില്ലകളിലെ പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് കാൻസറും സ്ത്രീകളിൽ തൈറോയിഡ് ക്യാൻസറും കൂടുതലായി കണ്ടു വരുന്നു. വടക്കൻ ജില്ലകളിലെ ആമാശയ ക്യാൻസർ തെക്കൻ ജില്ലകളിലേക്കാൾ കൂടുതലാണ്. കുട്ടികളിൽ രോഗം ബാധിക്കുന്നതും ക്രമാധീതമായി ഉയരുന്നു. മലീനീകരണം കൂടുന്ന പ്രദേശങ്ങളിൽ കൂട്ടത്തോടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വർധന. പലപ്പോഴും മൂന്ന് നാലും സ്റ്റേജുകളിലെത്തുമ്പോഴാണ് രോഗ നിർണയം നടക്കുന്നത്.
ആർദ്രം ജീവിതശൈലി രോഗ നിർണയ ക്യാമ്പെയിന്റെ ഭാഗമായി സംസ്ഥാനത്ത് മുപ്പത് വയസിന് മുകളിലുള്ള ഒന്നരകോടി ആളുകളിൽ പരിശോധന നടത്തിയതിൽ 9 ലക്ഷം പേരെയാണ് കാൻസർ സ്ക്രീനിങ്ങ് റഫർ ചെയതത്. ചികിത്സയ്ക്ക് ചെലവാകുന്ന വൻ തുക, രോഗികൾക്ക് ആനുപാതികമായി ചികിത്സ സംവിധാനങ്ങൾ ഇല്ലാത്തതും ചില പ്രതിസന്ധികളാണ്. എല്ലാ ജില്ലകളിലും ഓങ്കോളജി ക്ലിനിക്കൽ തുടങ്ങുമെന്നാണ് സർക്കാർ പ്രഖ്യാപനം.
Last Updated Feb 4, 2024, 1:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]