
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട- റാന്നിയില്‍ പമ്പാനദിയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിത്താണ മൂന്നുപേരില്‍ രണ്ടുപേരുടെ മൃതദേഹം കിട്ടി. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. റാന്നിയില്‍ വാടകക്ക് താമസിക്കുന്ന അനില്‍കുമാര്‍, മകള്‍ നിരഞ്ജന, സഹോദരന്റെ മകന് ഗൗതം എന്നിവരാണ് മുങ്ങിപ്പോയത്. അനില്‍കുമാറിന്റേയും ഗൗതമിന്റെ മൃതദേഹം കണ്ടെത്തി.
നിരഞ്ജനക്കായി സ്കൂബാ സംഘം തിരച്ചില്‍ നടത്തുന്നു. നദിയില്‍ മുന്‍ പരിചയമില്ലാത്തവരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയര്‍ഫോഴ്സും പോലീസും സജീവ പരിശോധന തുടരുകയാണ്. മന്ത്രി റോഷി അഗസ്റ്റിന്, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണന് എം.എല്‍.എ എന്നിവര്‍ സ്ഥലത്ത് എത്തി.