ഷെയ്ന് നിഗത്തിന്റെ കരിയറിലെ 25-ാം ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് ബള്‍ട്ടി. പേര് സൂചിപ്പിക്കുന്നതുപോലെ കബഡിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം ഈ വാരാന്ത്യത്തിലാണ് തിയറ്ററുകളില്‍ എത്തിയത്.
ആര്‍ഡിഎക്സിന് ശേഷം ഷെയ്ന് അഭിനയിക്കുന്ന ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രം എന്നതും പ്രത്യേകതയായിരുന്നു. കേരള- തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും പോന്ന നാല് ആത്മാർത്ഥ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് തിയറ്ററുകളില്‍ എത്തിയത്.
മോശമല്ലാത്ത പ്രതികരണം ചിത്രം നേടിയിരുന്നു. ബള്‍ട്ടിയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ബള്‍ട്ടി ഒടിടിയില്‍ എത്തുക. ജനുവരി ഒമ്പത് മുതലാണ് ബള്‍ട്ടി ഒടിടിയില്‍ സ്ട്രീം ചെയ്യുക.
ഒടിടിയില്‍ ബള്‍ട്ടി ക്ലിക്കാകും എന്നാണ് ഷെയ്ൻ നിഗത്തിന്റെ ആരാധകരുടെ പ്രതീക്ഷ. വേലംപാളയത്തെ പഞ്ചമി റൈഡേഴ്സ് എന്ന കബഡി ടീമിന്റെയും അതിലെ ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രം തീപ്പൊരി ആക്ഷൻ രംഗങ്ങളാൽ സമ്പുഷ്ടമാണ്.
ഷെയിൻ നിഗത്തിനു പുറമെ വിവിധ മേഖലകളിൽ പ്രമുഖരായ പലരും ഈ ചിത്രത്തിലുണ്ട്. സൈക്കോ ബട്ടർഫ്ളൈ സോഡാ ബാബു എന്ന കഥാപാത്രമായി സംവിധായകൻ അൽഫോൻസ് പുത്രൻ എത്തുമ്പോൾ ഭൈരവനായി എത്തുന്നത് തമിഴിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സെൽവരാഘവനാണ്.
സാനി കായിദത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനം നടത്തിയ സെൽവരാഘവൻ ആദ്യമായി മലയാളത്തിൽ എത്തുമ്പോൾ അതിലും മികച്ച പ്രകടനം ഉറപ്പു നൽകുന്ന വേഷമാണ് ലഭിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട
നടി പൂർണിമ ഇന്ദ്രജിത്തും ഈ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ, ജീ മാ എന്ന കഥാപാത്രമായി പൂർണിമ ഇന്ദ്രജിത്ത് പ്രേക്ഷകരെ അതിശയിപ്പിച്ചിരുന്നു.
ചിത്രത്തിൽ നായികാവേഷം ചെയ്യുന്നത് ‘അയോധി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചതയായ പ്രീതി അസ്രാനിയാണ്. മറ്റൊരു തമിഴ് നടനായ ശന്തനു ഭാഗ്യരാജും ‘ബാൾട്ടി’യിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
ആക്ഷന്‍ പുറമെ സംഗീതത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

