ഹെപ്പറ്റൈറ്റിസ് എ വൈറസ് (HAV) മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയായ കരൾ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ. മലിനമായ ഭക്ഷണം, വെള്ളം അല്ലെങ്കിൽ അടുത്ത സമ്പർക്കം എന്നിവയിലൂടെ പടരുന്നു.
മഴക്കാലത്ത് പിടിപെടുന്ന രോഗങ്ങളിലൊന്നാണ് ഹെപ്പറ്റൈറ്റിസ് എ. ഹെപ്പറ്റൈറ്റിസ് എ വൈറസ് (HAV) മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയായ കരൾ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ. മലിനമായ ഭക്ഷണം, വെള്ളം അല്ലെങ്കിൽ അടുത്ത സമ്പർക്കം എന്നിവയിലൂടെ പടരുന്നു.
മഴക്കാലത്ത് പിടിപെടുന്ന രോഗങ്ങളിലൊന്നാണ് ഹെപ്പറ്റൈറ്റിസ് എ. ഹെപ്പറ്റൈറ്റിസ് എ എന്നത് വളരെ പകർച്ചവ്യാധിയായ കരൾ അണുബാധയാണ്.
ഇത് സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ അല്ലെങ്കിൽ രോഗബാധിതനായ വ്യക്തിയുമായോ വസ്തുവുമായോ ഉള്ള അടുത്ത സമ്പർക്കത്തിലൂടെയോ പടരുന്നു. ഹെപ്പറ്റൈറ്റിസ് വൈറസുകൾ കരളിൽ വീക്കം ഉണ്ടാക്കുകയും കരളിന്റെ പ്രവർത്തന ശേഷിയെ ബാധിക്കുകയും ചെയ്യുന്നു.
ഹെപ്പറ്റൈറ്റിസ് എ യുടെ ഇൻകുബേഷൻ കാലാവധി രണ്ട് മുതൽ ആറ് ആഴ്ച വരെയാണ്. വയറിളക്കം, പനി, സന്ധിവേദന, ഇളം നിറത്തിലുള്ള മലം, കടും നിറത്തിലുള്ള മൂത്രം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറുവേദന, പ്രത്യേകിച്ച് മുകളിൽ വലതുഭാഗത്ത്, മഞ്ഞ നിറമുള്ള ചർമ്മം അല്ലെങ്കിൽ കണ്ണുകൾ (മഞ്ഞപ്പിത്തം) എന്നിവ ഹെപ്പറ്റൈറ്റിസ് എന്റെ ലക്ഷണങ്ങളാണ്.
രോഗബാധിതരായ എല്ലാവർക്കും എല്ലാ ലക്ഷണങ്ങളും ഉണ്ടാകണമെന്നില്ല. ലക്ഷണങ്ങൾ സാധാരണയായി ആഴ്ചകൾക്കുള്ളിൽ മാറുന്നതുമാണ്.
എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, ലക്ഷണങ്ങൾ നിരവധി മാസങ്ങൾ നീണ്ടുനിൽക്കുകയും ഗുരുതരമായ രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. ഇടയ്ക്കിടെ കൈകഴുകുന്നത് വൈറസ് പടരുന്നത് തടയുന്നു.
സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരം കൈകൾ കഴുകുക. പ്രത്യേകിച്ച് ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷം, ഡയപ്പർ മാറ്റിയതിന് ശേഷം, അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിന് മുമ്പ്.
സുരക്ഷിതമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുക. ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കുപ്പിവെള്ളമോ തിളപ്പിച്ച വെള്ളമോ മാത്രം കുടിക്കുക.
ടാപ്പ് വെള്ളം, ഐസ്, അല്ലെങ്കിൽ പാസ്ചറൈസ് ചെയ്യാത്ത ജ്യൂസുകൾ എന്നിവ ഒഴിവാക്കുക. ഭക്ഷണങ്ങൾ നന്നായി വേവിച്ചെടുത്ത ശേഷം മാത്രം കഴിക്കുക.
സുരക്ഷിതമായ ലൈംഗിക മാർഗം സ്വീകരിക്കുക, തിളപ്പിച്ചതോ അരിച്ചെടുത്തതോ ആയ വെള്ളം മാത്രം കുടിക്കുക, രോഗബാധിതനായ വ്യക്തിയുമായി പാത്രങ്ങൾ, ടവലുകൾ, ടൂത്ത് ബ്രഷുകൾ എന്നിവ പങ്കിടരുത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

