ടൊവിനോ തോമസും തൃഷയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഐഡന്റിറ്റി. ത്രില്ലർ സസ്പെൻസായ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ പ്രൊമോഷന് ടൊവിനോ തോമസ് ഉൾപ്പെടെയുള്ള താരങ്ങൾ എത്തിയിരുന്നു. എന്നാൽ, തൃഷ മാത്രം പങ്കെടുത്തിരുന്നില്ല. ഇതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ.
‘ഈ പ്രൊമോഷൻ പരിപാടി പ്ലാൻ ചെയ്യുന്ന സമയത്ത് തൃഷയ്ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചു. അവർ വളരെ സ്നേഹത്തോടെ വളർത്തിയിരുന്ന, വർഷങ്ങളായി ഒപ്പമുള്ള വളർത്തുനായ മരണപ്പെട്ടു. ആ വിഷമം കാരണം താൻ ഔദ്യോഗികമായ പരിപാടികളിൽ നിന്നെല്ലാം ഇടവേള എടുക്കുകയാണെന്ന് തൃഷ അറിയിച്ചിരുന്നു. ഒരു പെറ്റ് ലവർ എന്ന നിലയിൽ എനിക്കത് മനസിലാകും. അങ്ങനെ ഒരു വേദന അനുഭവിച്ചവർക്കേ അത് മനസിലാകൂ. വർഷങ്ങളോളം സ്നേഹിച്ച വളർത്തുനായ നഷ്ടപ്പെടുമ്പോഴുള്ള വിഷമം വളരെ വലുതാണ്. അത് മനസിലാക്കാതെ ഈ പ്രൊമോഷന് വന്നേ പറ്റൂ എന്ന് പറയാൻ എനിക്ക് പറ്റില്ല ‘, ടൊവിനോ പറഞ്ഞു.
12 വർഷമായി ഒപ്പമുള്ള വളർത്തുനായ സോറോ നഷ്ടപ്പെട്ട വിവരം ഡിസംബർ 25നാണ് തൃഷ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കുറച്ചുകാലത്തേക്ക് എല്ലാ വർക്കുകളിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും തൃഷ കുറിച്ചു. ഇതോടൊപ്പം സോറോയുടെ ചിത്രങ്ങളും തൃഷ പങ്കുവച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]