
.news-body p a {width: auto;float: none;}
മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജന്മദിനമാണ് ഇന്ന്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിന് ശേഷം അദ്ദേഹത്തിന് സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ട് വന്നിരുന്നു. അതിനിടെ സിബിഐ 5 എന്ന ചിത്രത്തിൽ മാത്രമാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വീണ്ടും ഒരു തിരിച്ച് വരവിന് ഒരുങ്ങുകയാണ് താരം.
ജഗതിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘വല’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും എത്തുന്നത്. പ്രൊഫസർ അമ്പിളി അഥവാ അങ്കിൽ ലൂണ എന്നതാണ് ജഗതിയുടെ കഥാപാത്രത്തിന്റെ പേര്. ക്യാരക്ടർ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ‘പുതിയ വർഷം… പുതിയ തുടക്കങ്ങൾ … ചേർത്ത് നിർത്തുന്ന എല്ലാവരോടും നിസ്സീമമായ സ്നേഹം … ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല’ – എന്ന കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കിടിലൻ മേക്കോവറിലാണ് ജഗതി ശ്രീകുമാർ എത്തിയിരിക്കുന്നത്. പോസ്റ്ററിൽ വിൽ ചെറിലിരിക്കുന്ന പാറിപ്പറന്ന നരച്ച മുടിയും കറുത്ത കണ്ണടയുമായി ഇരിക്കുന്ന ജഗതിയെ കാണാം. ഡ്യൂട്ടാണ് ധരിച്ചിരിക്കുന്നത്. ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ സംവിധായകൻ അരുൺ ചന്തുവിന്റെ അടുത്ത ചിത്രമാണ് ‘വല’. സോംബി ഗണത്തിൽപ്പെടുന്ന ചിത്രത്തിമാണ് ഇത്. അണ്ടർ ഡോഗ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആണ് നിർമ്മാണം. ലെറ്റേഴ്സ് എന്റർടെയ്ൻമെന്റാണ് സഹനിർമ്മാണം. ശങ്കർ ശർമ്മയാണ് സംഗീതം. മലയാളത്തിലെ ആദ്യ സോംബി ചിത്രം എന്ന വിശേഷണവും ഈ ചിത്രത്തിനുണ്ട്.