തിരുവനന്തപുരം: കൊവിഡ് കാലത്ത് യൂട്യൂബ് നോക്കി വീണ പഠിച്ച ആലപ്പുഴ മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ദക്ഷിൻ നാരായണന്റെ എ ഗ്രേഡിന് ഇരട്ടി മധുരം. സംഗീത സംവിധായകനും പുല്ലാങ്കുഴൽ, വീണ വാദകനുമായ അച്ഛൻ ബാബു നാരായണനാണ് റോൾമോഡലെങ്കിലും ചെറുപ്പത്തിൽ ഈ മേഖലയിലേക്ക് തിരിഞ്ഞിരുന്നില്ല. ലോക്ക് ഡൗൺ സമയത്ത് അച്ഛന്റെ വീണയിൽ ഒരുകൈനോക്കാമെന്ന് തീരുമാനിച്ചാണ് യൂട്യൂബിനെ കൂട്ടുപിടിച്ചത്. ഇന്ന് റീ റിലീസ് ചിത്രങ്ങളിലെ സ്ഥിരം വീണവാദകനാണ് ഈ മിടുക്കൻ.
രണ്ടര വർഷം യുട്യൂബിന്റെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് തിരുവനന്തപുരം സ്വദേശി വി സൗന്ദർ രാജും കെ എസ് ബിനു ആനന്ദും ഗുരുക്കളായി. ദക്ഷിനെക്കുറിച്ച് കേട്ടറിഞ്ഞാണ് സിനിമയുടെ അണിയറ പ്രവർത്തകരെത്തിയത്. മണിച്ചിത്രത്താഴ്, വല്യേട്ടൻ എന്നീ ചിത്രങ്ങളുടെ റീ റിലീസിന് റീ മ്യൂസിക്കിൽ ദക്ഷിനാണ് വീണ വായിച്ചിരിക്കുന്നത്. റീ റിലീസിനൊരുങ്ങുന്ന വടക്കൻ വീരഗാഥയിലും അവസരം ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]