റിയാദ്: പ്രശസ്തമായ സൗദി ടൂറിസ്റ്റ് കേന്ദ്രമായ അബഹക്കും ദോഹയ്ക്കുമിടയിൽ ഖത്തർ എയർവേയ്സ് സർവിസ് ആരംഭിച്ചു. ഡിസ്കവർ അസീർ അതോറിറ്റി, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സൗദി ടൂറിസം അതോറിറ്റി, ഖത്തർ എയർവേയ്സ് എന്നിവയുടെ സംയുക്ത എയർ കണക്റ്റിവിറ്റി പ്രോഗാമിെൻറ ഭാഗമായാണിത്. സൗദിയെ ലോകത്തെ വിവിധ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ എണ്ണം 33 കോടിയായി വർധിപ്പിക്കാനും 2030ഓടെ 250ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനും ലക്ഷ്യമിട്ടാണിത്.
ഇത് യാത്രയ്ക്കും വിനോദസഞ്ചാരത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കും. രാജ്യത്തിനകത്തും അറബ്, ഗൾഫ് രാജ്യങ്ങളിലും ആഗോള തലത്തിലും ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള അസീർ മേഖലയുടെ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായകമാകും. 2030ഓടെ പ്രതിവർഷം 91 ലക്ഷം സന്ദർശകരെ സ്വീകരിക്കാനാണ് അസീർ മേഖല ലക്ഷ്യമിടുന്നത്. മേഖലയിലെ അടിസ്ഥാന സൗകര്യ, കണക്റ്റിവിറ്റി പദ്ധതികൾ ത്വരിതഗതിയിലാക്കും. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലീകരണ പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷം 1.3 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]