
.news-body p a {width: auto;float: none;}
ദേവദേവ്.എൻ.വെങ്കിടാചലവും പാർത്ഥിവ് അമ്പാടിയും കലോത്സവ നഗരിയിൽ ചാക്യാർ കൂത്ത് മത്സരത്തിന് ശേഷം സൗഹൃദം സ്ഥാപിക്കുന്നു
തിരുവനന്തപുരം: പട്ടം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ (വാമനപുരം നദി) നടന്ന എച്ച്.എസ് ചാക്യാർകൂത്തിന്റെ വിധിപ്രഖ്യാപനത്തിനുശേഷമാണ് ആലുവക്കാരൻ ദേവദേവ് എൻ.വെങ്കിടാചലവും മലപ്പുറത്തുകാരൻ പാർത്ഥിവ് അമ്പാടിയും പരസ്പരം കാണുന്നത്. ആദ്യം ഒരു ചെറുപുഞ്ചിരി, ഷേക്ക് ഹാൻഡ്. പിന്നെ വിശേഷങ്ങൾ പങ്കുവച്ച് നല്ല സുഹൃത്തുക്കളായി. ഒടുവിൽ നമ്പറുകൾ വാങ്ങി പിരിഞ്ഞു. ഈ സൗഹൃദം ഇനി ജീവിതത്തിലുടനീളം ഉണ്ടാകുമെന്ന് ഇരുവരും പറഞ്ഞു. ഇവരുടെ രക്ഷിതാക്കളും സൗഹൃദച്ചങ്ങലയിൽ കണ്ണികളായി.
മലപ്പുറം താഴക്കോട് പി.ടി.എം.എച്ച്.എസ്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ് പാർത്ഥിവ് അമ്പാടി. ടെലികോം ജീവനക്കാരനായ വാണിയംകുളം അമ്പാടി ഹൗസിൽ കെ.മനോജിന്റെയും അദ്ധ്യാപിക കെ.ജി.പ്രതിഭയുടെയും മകനാണ്. പാഞ്ചാലീ സ്വയംവരം കഥ പറഞ്ഞാണ് ചാക്യാർകൂത്തിൽ മികവിന്റെ എ ഗ്രേഡ് പാർത്ഥിവ് സ്വന്തമാക്കിയത്. ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയായ ദേവദേവ് എൻ.വെങ്കിടാചലം സംസ്ഥാനതലത്തിൽ ആദ്യമായാണ്. കന്നിയങ്കത്തിൽ എ ഗ്രേഡ് സ്വന്തമാക്കി. ആലുവ പൈപ്പ് ലൈൻ റോഡിൽ ശ്രീജാ നിവാസിൽ രഞ്ജു പി.നാരായണന്റെയും ശ്രീന റാവുവിന്റെയും മകനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]