ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും ഭാര്യ നടിയും കൊറിയോഗ്രാഫറുമായ ധനശ്രീ വർമ്മയും വേർപിരിയുകയാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇരുവരും പരസ്പരം ഇൻസ്റ്റാഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തതാണ് വിവാഹമോചന അഭ്യൂഹങ്ങൾക്ക് ശക്തികൂട്ടിയിരിക്കുന്നത്.
ഒരുമിച്ചുള്ള ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ചാഹലിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ ഓർത്ത് അഭിമാനിക്കാനായി നിങ്ങൾ വളരെ കഷ്ടപ്പെട്ടു. എപ്പോഴും അഭിമാത്തോടെ തലയുയർത്തി നിൽക്കുകയെന്നാണ് അദ്ദേഹം സ്റ്റോറിയിൽ കുറിച്ചത്.
‘ഒരാളുടെ സ്വഭാവത്തെ കൂടുതൽ മികവുറ്റതാക്കുന്നത് അയാലുടെ കഠിനധ്വാനമാണ്. നിങ്ങളുടെ യാത്ര നിങ്ങൾക്കറിയാം. നിങ്ങളുടെ വേദന നിങ്ങൾക്കറിയാം. ഇവിടെ വരെ എത്താൻ നിങ്ങൾ ചെയ്ത കാര്യങ്ങൾ എന്തെല്ലാമാണെന്ന് നിങ്ങൾക്കറിയാം. അത് ലോകത്തിനും അറിയാം. നിങ്ങളെയോർത്ത് മാതാപിതാക്കൾ അഭിമാനം കൊള്ളാനായി വിയർപ്പൊഴുക്കി പരിശ്രമിച്ചു. എപ്പോഴും തലയുയർത്തി നിൽക്കുക’,- ചാഹൽ കുറിച്ചു.
2020 ഡിസംബറിലാണ് ചാഹലും ധനശ്രീയും വിവാഹിതരായത്. ലോക്ക്ഡൗൺ കാലത്ത് ക്രിക്കറ്റ് മത്സരങ്ങൾ ഒന്നും നടക്കാതിരുന്നപ്പോൾ ചാഹൽ നൃത്തം പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് തന്നെ സമീപിക്കുകയായിരുന്നുവെന്ന് ധനശ്രീ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 2023ൽ ധനശ്രീ പേരിനൊപ്പമുള്ള ചാഹൽ ഒഴിവാക്കിയതോടെയാണ് ഇരുവരും തമ്മിൽ വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ പരന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടുത്തിടെ ഹർദ്ദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും, ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വേർപിരിഞ്ഞത് ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ചാഹലിന്റെ വിവാഹമോചന വാർത്തയെത്തുന്നത്.