എറണാകുളം: എറണാകുളം ചെമ്പ്മുക്കിന് സമീപം ആക്രിക്കടയിൽ വൻ തീപിടിത്തം. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ തീവ്ര ശ്രമം നടത്തുന്നുണ്ട്. പ്രദേശത്ത് വലിയ രീതിയിൽ പുകയും തീയും ഉയരുകയാണ്. ആക്രിക്കടയ്ക്ക് സമീപത്തെ വീടുകളിലെ ആളുകളെ ഒഴിപ്പിച്ചു. പ്ലാസ്റ്റിക്, ഇലക്ടട്രോണിക് ഉപകരണങ്ങൾ എന്നിവ കൂട്ടിയിട്ട സ്ഥലത്താണ് തീ പിടിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ് ആക്രിക്കടയിൽ തീ പിടിത്തം ഉണ്ടായത്.