കൊച്ചി: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. എറണാകുളത്ത് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹോസ്റ്റലിന്റെ ഏഴാം നിലയിലെ ഇടനാഴിയുടെ ഭാഗത്ത് നിന്നാണ് കണ്ണൂർ സ്വദേശിനി ഫാത്തിമത് താഴേക്ക് വീണത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. കാൽ തെറ്റി പുറകിലേക്ക് മറിഞ്ഞ് വീണതാകാം എന്നാണ് പൊലീസ് പറയുന്നത്. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
മരണപ്പെട്ട വിദ്യാർത്ഥിനിയും സുഹൃത്തായ വിദ്യാർത്ഥിനിയും ഇടനാഴിയുടെ ഭാഗത്ത് കൂടി നടന്ന് പോവുകയായിരുന്നു. ഇതിനിടെ വലിയ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് ഫാത്തിമത് താഴെ വീണത് കണ്ടതെന്നാണ് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനി പൊലീസിനോട് പറഞ്ഞത്. ഏഴാം നിലയിലെ ഇടനാഴിയുടെ വശങ്ങൾ സുരക്ഷിതമല്ലായിരുന്നോ മറ്റെന്തെങ്കിലും പിഴവുണ്ടോ എന്ന കാര്യങ്ങൾ വ്യക്തമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]