കൊച്ചി: ലെവൽ -1 നിയമനയോഗ്യതയിൽ ഇളവു വരുത്തിയതോടെ പത്താംക്ലാസ് പാസായവർക്ക് റെയിൽവേയിൽ വിപുലമായ അവസരങ്ങൾ. 32,000 തസ്തികകളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിക്കാനിരിക്കവേയാണ് അപേക്ഷകർക്ക് ഇനി ഐ.ടി.ഐ/എൻ.എ.സി യോഗ്യത നിർബന്ധമില്ലെന്ന ബോർഡിന്റെ നിർണായക തീരുമാനം.
ലെവൽ-1(മുമ്പ് ഗ്രൂപ്പ് ഡി) നിയമനങ്ങൾക്ക് പത്താംക്ലാസിന് പുറമേ ഐ.ടി.ഐ അല്ലെങ്കിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻ.എ.സി) നിർബന്ധമായിരുന്നു. ഈ യോഗ്യതയിലാണ് ഇളവ്. പുതിയ റിക്രൂട്ട്മെന്റിന് ഓൺലൈൻ അപേക്ഷാ വിൻഡോ തുറക്കുന്നത് 23 മുതൽ ഫെബ്രുവരി 22വരെയാണ്.
റെയിൽവേയുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എൻജിനിയറിംഗ്, സ്റ്റോർ, സിഗ്നൽ തുടങ്ങിയ വിഭാഗങ്ങളിലായി 15ലധികം സാങ്കേതിക സഹായികളുടെ തസ്തികയിലേക്കാണ് നിയമനം. അതേസമയം റെയിൽവേയുടെ തീരുമാനം ഐ.ടി.ഐകളുടെ പ്രസക്തി കുറയ്ക്കുന്നുവെന്ന വിമർശനവുമുണ്ട്.
ഒഴിവുള്ള തസ്തികകളിൽ ചിലത്
വർക്ഷോപ്പ് അസിസ്റ്റന്റ്
ഡീസൽ/ഇലക്ട്രിക്കൽ അസിസ്റ്റന്റ്
പോയിന്റ്സ്മാൻ
ട്രാക്ക് മെയിന്റനേഴ്സ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സിഗ്നൽ അസിസ്റ്റന്റ്
തുടക്കശമ്പളം
18,000
പ്രായപരിധി
18-36