ബീജിംഗ്: ചൈനയിലെ വടക്കൻ പ്രവിശ്യയായ ഹേബെയ്യിലെ ഷാങ്ങ്ജിയാകൂ നഗരത്തിൽ പച്ചക്കറി മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ 8 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പ്രാദേശിക സമയം, ഇന്നലെ രാവിലെ 8.40ഓടെയായിരുന്നു സംഭവം. ഒരു മണിക്കൂറിലേറെ സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.