ന്യൂയോർക്ക്: അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ പോൺ താരം സ്റ്റോമി ഡാനിയേൽസിന് പണം നൽകിയ കേസിൽ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശിക്ഷാ വിധി ഈ മാസം 10ന്. 20നാണ് ട്രംപ് അധികാരമേൽക്കുക.
ട്രംപിന് ജയിൽ ശിക്ഷയോ പിഴയോ ലഭിക്കില്ലെന്നും ഉപാധികളില്ലാതെ വിട്ടയച്ചേക്കുമെന്നും ജസ്റ്റിസ് ജുവാൻ മെർചൻ സൂചന നൽകി. കോടതിയിൽ ട്രംപ് നേരിട്ടോ വെർച്വലായോ ഹാജരാകണം. കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ മേയിൽ കോടതി വിധിച്ചിരുന്നു.
2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ട്രംപ് അഭിഭാഷകൻ മുഖേന സ്റ്റോമിക്ക് 1,30,000 ഡോളർ നൽകിയത്. തുക ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചുള്ള രേഖകളാണ് കുരുക്കായത്. കുറ്റം മറയ്ക്കാൻ വ്യാജരേഖകൾ നിർമ്മിച്ചതടക്കം 34ചാർജുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]