ടെൽ അവീവ്: ഗാസയിൽ വെടിനിറുത്തലിനും ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ മോചനത്തിനുമായുള്ള ചർച്ചകൾ വീണ്ടും തുടങ്ങി. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഖത്തർ, ഈജിപ്റ്റ്, യു.എസ് തുടങ്ങിയ രാജ്യങ്ങളുടെ മദ്ധ്യസ്ഥതയിലാണ് ചർച്ചകൾ.
ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറണമെന്നാണ് ഹമാസിന്റെ ആവശ്യം. അതിനിടെ, ഗാസയിൽ 24 മണിക്കൂറിനിടെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 62 പേർ കൊല്ലപ്പെട്ടു. ആകെ മരണം 45,710 കടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]