സിഡ്നി: പതിനഞ്ച് വിക്കറ്റുകൾ വീണ ബോർഡർ ഗാവസ്കർ ട്രോഫി അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം റിഷഭ് പന്തിന്റെ വെടിക്കെട്ടും അരങ്ങേറ്റക്കാരൻ വെബ്സ്റ്ററിന്റെ ചെറുത്ത് നിൽപ്പും ക്രിക്കറ്റ് ആരാധകരുടെ കൈയടി നേടി.
ഒന്നാം ഇന്നിംഗ്സ് ലീഡ് തേടി 9/1 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയെ ഇന്ത്യ 181 റൺസിന് ഓൾഔട്ടാക്കി. 4 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 141/6 എന്ന നിലയിൽ പ്രതിസന്ധിയിലാണ്. 4 വിക്കറ്റ് ശേഷിക്കെ 145 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. നേരത്തേ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 185 റൺസിന് ഓൾഔട്ടായിരുന്നു. ഇതിനിടെ ഇന്ത്യൻ ക്യാപ്ടൻ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത് ഇന്ത്യൻ ആരാധകരെ ആശങ്കയിൽ ആഴ്ത്തി.
പേസാക്രമണം
ഇന്നലെ 48 ഓവറിൽ ഓസീസിന്റെ 9 വിക്കറ്റുകൾ നഷ്ടമായി. പേസർമരെ അളറ്റ് സഹായിച്ചു സിഡ്നിയിലെ പിച്ച്. ഇന്ത്യയ്ക്കായി സിറാജും ബുംറയും പ്രസിദ്ധും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തി. അർദ്ധസെഞ്ച്വറി നേടിയ അരങ്ങേറ്റക്കാരൻ വെബ്സ്റ്ററാണ് (105 പന്തിൽ 57) ഓസീസിന്റെ ടോപ് സ്കോറർ. മാർനസ് ലെബുഷെയ്നെ (2) പന്തിന്റെ കൈയിൽ എത്തിച്ച് ബുംറയാണ് ഇന്നലെ ഇന്ത്യൻ വിക്കറ്റ് വേട്ട തുടങ്ങിയത്. 12-ാം ഓവറിൽ കോൺസ്റ്റാസിനേയും (23), ട്രാവിസ് ഹെഡിനേയും (4) പുറത്താക്കി സിറാജ് ഓസീസിനെ 39/4 എന്ന നിലയിലാക്കി. പിന്നീട് വെബ്സ്റ്റർ സ്മിത്തിനൊപ്പം (33) ഓസീസിനെ വൻപ്രതിസന്ധയിൽ നിന്ന് കരകയറ്റ. 57 റൺസിന്റെ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ ഇരുവരും ഉണ്ടാക്കി. സ്മിത്തിനെ പുറത്താക്കി പ്രസിദ്ധാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയവരിൽ അലക്സകാരെ 21 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി.
പതിവുപോലെ
ഇന്ത്യൻ മുൻനിര പതവുപോലെ ഉത്തരവാദിത്തം കാണിക്കാതെ മടങ്ങി. യശ്വസി ജയ്സ്വാൾ (22), കെ.എൽ രാഹുൽ (13), ശുഭ്മാൻ ഗിൽ (13), വിരാട് കൊഹ്ലി (6) എന്നിവർ നിരാശപ്പെടുത്തി. റിഷഭ് പന്തിന്റെ സ്ഫോടനാത്മക ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കരുത്തായത്.33 പന്തിൽ 6 ഫോറം 4 സിക്സുമുൾപ്പെടെ പന്ത് 61 റൺസ് നേടി. 29 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ചു പന്ത്. ഓസ്ട്രേലിയയി ടെസ്റ്റിൽ ഒരു വിദേശതാരം നേടുന്ന ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറിയാണിത്. പന്തിനെ കമ്മിൻസ് പുറത്താക്കി. പിന്നാലെ നിതീഷിനെ (4) ബോളണ്ടും മടക്കി. ജഡേജയും (8), സുന്ദറുമാണ് ക്രീസിലുള്ലത്.
ബുംറ സ്കാൻ ചെയ്തു,
ഇന്ന് ബാറ്റ് ചെയ്യാം
അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം പുറം വേദനയെ തുടർന്ന് മത്സരത്തിനിടെ മൈതാനം വിട്ട ഇന്ത്യൻ ക്യാപ്ടൻ ജസ്പ്രീത് ബുംറ സ്കാൻ ചെയ്തു. താരത്തിന് ബാറ്റ് ചെയ്യുന്നതിൽ കുഴപ്പില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്ന് രാവിലത്തെ ശാരീരികാവസ്ഥ അനുസരിച്ചെ ബൗൾ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകൂ.
ബുംറ ഗ്രൗണ്ട് വിട്ടത് ആശങ്കയുയർത്തിയിരുന്നു. ലഞ്ചിന് ശേഷം ഒരോവറേ ബുംംറ എറിഞ്ഞുള്ളൂ. ഇന്ത്യൻ ടീമിലെ സപ്പോർട്ടിംഗ് സ്റ്റാഫുമായി ആശുപത്രിയിലേക്ക് പോയ ബുംറ മുൻകരുതലായി സ്കാൻ എടുക്കുകയായിരുന്നു. 3 മണിക്കൂർ ബുംറ ആശുപത്രിയിൽ ചിലവഴിച്ചു.
ബുംറയുടെ അഭാവത്തിൽ വിരാട് കൊഹ്ലിയാണ് ടീമിനെ നയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇപ്പോൾ വിരമിക്കില്ല, കളിക്കാത്തത്
ഫോമിൽ അല്ലാത്തതിനാൽ
ബോർഡർ - ഗാവസ്കർ ട്രോഫി പരമ്പര അവസാനിക്കുന്നതോടെ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രോഹിത് ശർമ്മ. വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അഞ്ചാം ടെസ്റ്റിൽ നിന്ന് മാറിനിൽക്കുന്നത് ഫോമിലല്ലാത്തതിനാലാണെന്നും രോഹത് ഇന്നലെ വ്യക്തമാക്കി. ഇന്നലെ സിഡ്നി ടെസ്റ്റിന്റെ ലെഞ്ച് ബ്രേക്കിൽ ഇർഫാൻ പഠാൻ, ജാട്ടിൻ സാപ്രു എന്നിവരുമായി നടത്തിയ അഭിമുഖത്തിലാണ് രോഹിത് ഇക്കാര്യം വ്യക്കതമാക്കിയത്.
മാറിനിൽക്കാനുള്ള തീരുമാനം വിരമിക്കാനായല്ല. ടെസ്റ്റ് ക്രിക്കറ്റ് നിറുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. ചീഫ് സെലക്ടറും പരിശീലകനുമായി സംസാരിച്ചാണ് ഈ ടെസ്റ്റിൽനിന്ന് വിട്ടുനിൽക്കാൻ ഞാൻ തീരുമാനിച്ചത്. ഞാൻ ഫോമിലല്ലാത്തതിനാൽ, ഫോമിലുള്ള ഒരു താരത്തിന്റെ സേവനം ഈ മത്സരത്തിൽ പ്രധാനപ്പെട്ടതായതിനാൽ തൽക്കാലം വിട്ടുനിൽക്കുന്നു. അതിനപ്പുറം ഇതേക്കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ല. ടീമിന് എന്താണോ വേണ്ടത്, അതിനാണ് പ്രാധാന്യം നൽകുന്നത്. അടുത്ത ആറു മാസക്കാലമോ നാലു മാസക്കാലമോ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞാൻ ചിന്തിക്കുന്നില്ല. ഇപ്പോൾ എന്താണ് ആവശ്യം എന്നു മാത്രമേ നോക്കുന്നുള്ളൂ. എന്തായാലും ഞാൻ ഒരിടത്തും പോകുന്നില്ല – രോഹിത് പറഞ്ഞു.