അബ്ദുൾ റഹീം
പുരുഷ ടീമിനെ അബ്ദുൾ റഹീമും വനിതാ ടീമിനെ അശ്വതി രവീന്ദ്രനും നയിക്കും
തൃശൂർ : രാജസ്ഥാനിലെ ജയ്പൂരിൽ നടക്കുന്ന ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള പുരുഷ -വനിത ടീമുകളെ പ്രഖ്യാപിച്ചു. പുരുഷ ടീമിനെ കസ്റ്റംസ് താരം അബ്ദുൾ റഹീമും, വനിതാ ടീമിനെ കെ.എസ്.ഇ.ബി താരം അശ്വതി എന്നിവർ നയിക്കും. ദേശീയ ചാമ്പ്യൻഷിപ്പിന് ശേഷം ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിലും ഈ ടീമുകൾ പങ്കെടുക്കുമെന്ന് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സി.കെ.ഉസ്മാൻ ഹാജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദേശീയ ഗെയിംസിൽ പുരുഷ വനിത ടീമുകൾ സ്വർണം നേടി. വാർത്താസമ്മേളനത്തിൽ മേഴ്സി ജോബി, കെ.ആർ.സാംബശിവൻ, സഞ്ജയ് ബാലിഗ, കെ.ആർ.സാംബശിവൻ എന്നിവരും പങ്കെടുത്തു.
പുരുഷ ടീം : ജെറോം വിനീത്, പി.വി.ജിഷ്ണു, അനു ജെയിംസ്, കെ.രാഹുൽ, അബ്ദുൾ റഹീം (ക്യാപ്റ്റൻ), എറിൻ വർഗീസ്, എസ്.അരവിന്ദ്, സി.മുജീബ്, ഇ.ജെ.ജോൺ ജോസഫ്, എൻ.ജിതിൻ, ടി.ആർ.സേതു, പി.ഹേമാനന്ദ്, കെ.ആനന്ദ്, ടി.എസ്.ഷിബിൻ, എസ്.ടി.ഹരിലാൽ (ചീഫ് കോച്ച്), ഇ.കെ.കിഷോർ കുമാർ, ലാലു ജോൺ (അസി.കോച്ചുമാർ), കെ.ദാമോദരൻ (മാനേജർ).
വനിതാ ടീം : കെ.പി.അനുശ്രീ, ആർ.എസ്.ശിൽപ്പ, അന്ന മാത്യു, ജി.അഞ്ജുമോൾ, മേരി അനീന, എൻ.പി.അനഘ, സി.ശ്രുതി, എം.കെ.സേതു ലക്ഷ്മി, അനഘ രാധാകൃഷ്ണൻ, നമ്പ്യാർ രേവതി മോഹൻ, കെ.അമിത, വി.നന്ദന, അശ്വതി രവീന്ദ്രൻ (ക്യാപ്റ്റൻ), ടി.പി.ആരതി, സഞ്ജയ് ബാലിഗ (ചീഫ് കോച്ച്), ജോബി തോമസ്, മേഴ്സി ആന്റണി (അസി.കോച്ചുമാർ), കെ.ആർ.സാംബശിവൻ (മാനേജർ). ജനുവരി 7 മുതൽ 14 വരെയാണ് ചാമ്പ്യൻഷിപ്പ്. ടീമുകൾ ഇന്ന് പുറപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]