കൊച്ചി: മഞ്ഞപ്പടയുടെ പ്രതിഷേധം ഫലംകണ്ടു. കേരള ബ്ലാസ്റ്റേഴ്സ്, ഫാൻ അഡ്വൈസറി ബോർഡ് (എഫ്.എ.ബി) രൂപീകരിക്കുന്നു. ലോകത്തെ മുൻനിര ക്ലബ്ബുകളുടെയും ലീഗുകളുടെയും മാതൃകയാണ് പിന്തുടരുന്നത്. മാനേജ്മെന്റുമായി ആരാധകർക്ക് എഫ്.എ.ബി വഴി ആശയവിനിമയം സാദ്ധ്യമാകും. അഡ്വൈസറി ബോർഡിലേക്ക് അപേക്ഷ പ്രത്യേക വെബ് സൈറ്റുവഴി സ്വീകരിച്ച് തുടങ്ങി.
നിലവിൽ ഒരു ഐ.എസ്.എൽ ക്ലബ്ബിനും ഇത്തരത്തിലുള്ള സംവിധാനമില്ല.
ആരാധകരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്നുവെന്ന് ഫാൻ അഡ്വൈസറി ബോർഡ് ഉറപ്പുവരുത്തുമെന്നാണ് അവകാശവാദം.
12 പേരെ എഫ്.എ.ബിയിലേക്ക് തിരിഞ്ഞെടുക്കും. വർഷത്തിൽ 4 തവണ യോഗം ചേരും.
ഇന്ന് പഞ്ചാബിനെതിരെ
ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്.സിയെ നേരിടും. രാത്രി 7.30 മുതൽ പഞ്ചാബിന്റെ തട്ടകമായ ഡൽഹിയിലെ ജഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ബ്ലാസ്റ്റേഴ്സ് പത്താമതും പഞ്ചാബ് എട്ടാം സ്ഥാനത്തുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]