
ഉടുമ്പന്‍ചോല എം.എല്‍.എ എം.എം മണിയുടെ സഹോദരൻ എം.എം ലംബോദരൻ്റെ വ്യാപാരസ്ഥാപനത്തിലെ പരിശോധന പൂർത്തിയായി. വരുമാനത്തിനനുസരിച്ച് ജി.എസ്.ടി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസ് എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. ചില രേഖകൾ ജി.എസ്.ടി വകുപ്പ് പിടിച്ചെടുത്തതയാണ് വിവരം.
സ്വാഭാവിക പരിശോധനയാണെന്നാണ് ലംബോദരൻ പ്രതികരിച്ചത്.മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജി.എസ്.ടി ഉദ്യോഗസ്ഥർ മടങ്ങിയത്. വിശദമായ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ ആലോചിക്കുമെന്ന് കേന്ദ്ര ജി.എസ്.ടി വകുപ്പ് അറിയിച്ചു.
Story Highlights: GST Department’s inspection at MM Lambodharan’s shop has been completed
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]