
പത്തനംതിട്ട: വിവാദങ്ങളിൽ വൈദികർക്ക് മുന്നറിയിപ്പുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് തൃതീയൻ കതോലിക്ക ബാവ. വൈദികർ മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണം ഉന്നയിക്കുന്നത് അധമമായ പ്രവർത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നതും പരസ്യമായി പ്രവർത്തിക്കുന്നതും വിഭാഗീയതക്ക് കാരണമാകും. അങ്ങനെ പ്രവർത്തിക്കുന്നവർ സഭ ശുശ്രുഷയിൽ നിന്ന് മാറി നിൽക്കണം. സഭാ തലത്തിൽ പരിഹരിക്കാതെയുള്ള പ്രശ്നങ്ങൾ മാത്രമേ കോടതിയിലേക്ക് പോകാവൂ. അച്ചടക്ക നടപടി എടുക്കുമ്പോൾ നീരസപ്പെട്ടിട്ട് കാര്യമില്ല. ഹൃദയവേദനയോടെ ആണ് കല്പന പുറത്ത് ഇറക്കുന്നത്. വൈദികരുടെ പെരുമാറ്റം സംബന്ധിച്ച് കൂടി വരുന്ന പരാതികൾ അത്യധികം ദുഖിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Last Updated Jan 5, 2024, 7:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]