
ഇടുക്കി: സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ചെറുതോണി പാലത്തിന്റെയും മൂന്നാര്‍ ബോഡിമേട്ട് റോഡിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. അരികൊമ്പന്റെ കുമളിയിലേക്കുള്ള യാത്രയാണ് മുന്നാര്‍ – ബോഡിമേട്ട് റോഡിനെ പ്രശസ്തമായതെങ്കിൽ പ്രളയകാലത്തെ ദൃശ്യങ്ങളിലൂടെയാണ് ചെറുതോണിയുടെ ദുരിതം പുറം ലോകമറിഞ്ഞത്. ഇന്ന് കേന്ദ്ര മന്ത്രി നിധിന് ഗഡ്കരിയാണ് രണ്ടും ഉദ്ഘാടനം ചെയ്യുന്നത്. പ്രളയകാലത്ത് ഒരു കുഞ്ഞിന്റെ ജിവനുമായി ഓടുന്ന ദൃശ്യം ആരും മറക്കില്ല. ചെറിയ പാലമായതും പെട്ടന്നു വെള്ളം കയറുന്നതുമായിരുന്നു ഇതിന്റെയെല്ലാം കാരണം.
40 മീറ്റർ ഉയരത്തിൽ മൂന്ന് സ്പാനുകളിലായി നിർമിക്കുന്ന പാലത്തിന് 120 മീറ്റർ നീളമുണ്ട്. ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 18 മീറ്ററാണ് വീതി. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള ഭാഗവുമൊക്കെയുള്ള പുതിയ പാലത്തിന്റെ നിര്‍മ്മാണ ചിലവ് 20 കോടിയാണ്. മനോഹരമായ ഈ റോഡിന്റെ നിര്‍മ്മാണ അവകാശത്തെ ചൊല്ലി അന്ന് നിരവധി തര്‍ക്കങ്ങള്‍ സാമുഹിക മാധ്യമങ്ങളിലുണ്ടായതാണ്.
ഇപ്പോള്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാറെടുത്തുകഴിഞ്ഞു. കൊച്ചി ധനുഷ്കോടി ദേശിയ പാതയുടെ ഭാഗമായ മുന്നാര്‍ മുതല്‍ ബോഡിമേട്ടുവരെ 42 കിലോമീറ്ററിന് ചിലവ് 382 കോടി രുപയാണ്. ആറ് വര്‍ഷം കൊണ്ട് പണി പൂത്തിയാക്കിയ റോഡിന്റെ വിതി പതിനാല് മീറ്ററാണ്. നിര്‍മ്മാണ അവകാശത്തെകുറിച്ചുള്ള ചോദ്യത്തിന് സ്ഥലം എംപി ഡീൻ കുര്യാക്കോസ് കേന്ദ്രത്തിന്റെ പേരാണ് പറയുന്നത്. ഇന്ന് വൈകിട്ട് കേന്ദ്ര മന്ത്രി നിധിന് ഗഡ്കരിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
ചെറുതോണി പാലവും മുന്നാര്‍ ബോഡിമേട്ട് റോഡിനുമോപ്പം വണ്ടിപെരിയാര്‍ പാലത്തിന്റെയും ഉദ്ഘാടനം ഇന്ന് നടക്കുന്നുണ്ട്. അതേസമയം, മൂന്നാറില്‍ എത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ക്ക് മികച്ച അനുഭവമായി ഈ റോഡ് മാറിയെന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. മാസത്തിലൊരിക്കല്‍ ഈ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പ്രത്യേകമായി റീവ്യൂ ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ തടസങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിച്ചു.
ഇപ്പോള്‍ എല്ലാ തടസങ്ങളും നീക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രപ്പോസല്‍ അംഗീകരിക്കുകയും പോസിറ്റീവായ സമീപനം കൈക്കൊള്ളുകയും ചെയ്ത കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്കും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരിച്ച എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]