

27 ആഴ്ച പ്രായമായ ഭ്രൂണത്തെ അലസിപ്പിക്കാൻ അനുമതി നല്കി ഡല്‍ഹി ഹൈക്കോടതി; ഭർത്താവിന്റെ മരണത്തെ തുടർന്ന് യുവതിക്കുണ്ടായ മാനസിക ആഘാതം പരിഗണിച്ചാണ് ഉത്തരവ്.
സ്വന്തം ലേഖിക.
ന്യൂഡല്‍ഹി: 27 ആഴ്ച പ്രായമായ ഭ്രൂണത്തെ അലസിപ്പിക്കാൻ അനുമതി നല്കി ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് 23-കാരിക്ക് മാനസികാഘാതം സംഭവിച്ചു.ഇതേ തുടര്‍ന്നാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.
ഹര്‍ജിക്കാരിയുടെ മാനസിക രോഗ നിര്‍ണയ റിപ്പോര്‍ട്ടും നിവേദനങ്ങളും പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അനുമതി നല്‍കിയത്. ഒക്ടോബര്‍ ഒൻപതിനാണ് 23-കാരിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ മാനസികമായി തളരുകയും കടുത്ത വിഷാദത്തിലുമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
യുവതിയുടെ ആരോഗ്യനിലയിലുണ്ടായ മാറ്റത്തിന് പിന്നാലെയാണ് ഗര്‍ഭഛിദ്രത്തിനായി കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരിക്ക് ഗര്‍ഭഛിദ്രം നടത്താനുള്ള സാഹചര്യമുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാൻ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. യുവതി മാനസികമായി തളര്‍ന്നതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തി.
കടുത്ത വിഷാദത്തിനൊപ്പം ആത്മഹത്യപ്രവണതയുമുണ്ട്. മാനസിക നിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിനും അപകടമാണെന്നും കുഞ്ഞ് ജനിച്ചാല്‍ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]