
കേപ്ടൗണ്‍ – അവസാന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കാന്‍ ഒരിക്കല്‍കൂടി ഭാഗ്യം ലഭിച്ചെങ്കിലും കനത്ത തോല്‍വിയോടെ മുന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ വിരമിച്ചു. ഓപണര്‍ക്ക് ഇന്ത്യന്‍ കളിക്കാര്‍ ഒപ്പിട്ട ജഴ്സി ക്യാപ്റ്റന്‍ രോഹിത് ശര്‍മ സമ്മാനിച്ചു. സ്ഥിരം നായകന് തെംബ ബവൂമക്ക് പരിക്കേറ്റതിനാലാണ് എല്‍ഗറിന് ടീമിനെ നയിക്കാന്‍ അവസരം കിട്ടിയത്.
ആദ്യ ദിനം തന്നെ എല്‍ഗര്‍ രണ്ടു തവണ പുറത്തായി. 4, 12 എന്നിങ്ങനെയായിരുന്നു സ്കോര്‍. എന്നാല്‍ ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയടിക്കുകയും മാന്‍ ഓഫ് ദ മാച്ചാവുകയും ചെയ്തു. 85 ടെസ്റ്റില്‍ 14 സെഞ്ചുറികളും 23 അര്‍ധ സെഞ്ചുറികളുമുള്‍പ്പെടെ 37.08 ശരാശരിയില്‍ 5331 റണ്‍സെടുത്തിട്ടുണ്ട് ഇടങ്കൈയന്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
