

കട ബാധ്യതയും കൃഷിനാശം സംഭവിച്ചതിലുള്ള മനോവിഷമവും ; യുവ കര്‍ഷകനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകൻ
മാനന്തവാടി : യുവ കര്‍ഷകനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവക എള്ളുമന്ദം പള്ളിയറ കടത്താംതൊട്ടിയില് അനിലാണ്(32)മരിച്ചത്. കടം കയറിയതിലും കൃഷിനാശത്തിലും മനംനൊന്താണ് അനില്‍ ആത്മഹത്യ ചെയ്തതെന്നു പ്രദേശവാസികള്‍ പറഞ്ഞു.
ബാങ്കുകളിലും മറ്റുമായി ഏകദേശം അഞ്ചു ലക്ഷം രൂപ ബാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷം കൃഷി ചെയ്തതില്‍ നാലായിരത്തോളം വാഴ നശിച്ചതില്‍ ദുഃഖിതനായിരുന്നു അനില്‍. നേന്ത്രവാഴക്കുല വില കുത്തനെ കുറഞ്ഞതും ഇദ്ദേഹത്തെ നിരാശയിലാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |