കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിനെതിരായ പാർട്ടി നടപടിയെ സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. രാഹുൽ പാർട്ടിയോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നുവെന്നും അതിനാണ് ഇപ്പോൾ അവസാനമായതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത്. രാഹുലിനെ വിമർശിച്ച വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് കടുത്ത സൈബർ ആക്രമണം നേരിടേണ്ടിവന്നു.
എന്ത് ആക്രമണമുണ്ടായാലും നിലപാടിൽ മാറ്റമില്ല. രാഹുലിൽ നിന്ന് പണം കൈപ്പറ്റിയ വെട്ടുകിളികളാണ് പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ നോക്കിയത്.
അത്തരം വെട്ടുകിളികളെ ഉന്മൂലനം ചെയ്യണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഭൂമി കുഴിച്ച് നടന്ന ഭൂതത്താൻ ഒടുവിൽ അതേ കുഴിയിൽത്തന്നെ വീണു’ എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
രാഹുലിനെ പുറത്താക്കാൻ വൈകിയിട്ടില്ല. പൊതുപ്രവർത്തനം തുടരാൻ രാഹുലിന് അർഹതയില്ലെന്നും ധാർമികതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

