മക്കളുടെ മനസ്സ് മനസിലാക്കുന്ന മാതാപിതാക്കൾ ഒരു അനുഗ്രഹമാണ്. അത്തരമൊരു ഭാഗ്യം ലഭിച്ച ഒരു മകളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പെൺകുട്ടി, പഠനത്തിന്റെ കടുത്ത സമ്മർദ്ദം താങ്ങാനാവാതെ അർദ്ധരാത്രിയിൽ അച്ഛനെ വിളിക്കുന്നതും, സ്നേഹത്തോടെയും പക്വതയോടെയും ആ അച്ഛൻ നൽകുന്ന മറുപടിയുമാണ് വീഡിയോയുടെ ഉള്ളടക്കം. ഈ അച്ഛന്റെ വാക്കുകളാണ് ഇപ്പോൾ സൈബർ ലോകത്തിന്റെ ഹൃദയം കവരുന്നത്.
പഠനഭാരം താങ്ങാനാവാതെ കരഞ്ഞുകൊണ്ട് വിളിക്കുന്ന മകളെ ആശ്വസിപ്പിച്ചുകൊണ്ട് അച്ഛൻ നൽകുന്ന മറുപടി ഏറെ ശ്രദ്ധേയമാണ്. മെഡിക്കൽ പഠനം എന്ന ലക്ഷ്യം കഠിനമാണെന്നും തനിക്ക് അത് സാധിക്കുമോയെന്നും പെൺകുട്ടി ആശങ്കപ്പെടുമ്പോൾ, ജീവിതവിജയം ഒരു ഡോക്ടർ ആകുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് അച്ഛൻ അവളെ ഓർമ്മിപ്പിക്കുന്നു.
“ഒരു ഡോക്ടറായാൽ മാത്രമേ ജീവിതത്തിൽ വിജയിക്കാനാകൂ എന്ന് കരുതരുത്,” എന്ന് സ്നേഹത്തോടെ അദ്ദേഹം മകളോട് പറയുന്നു. ഇത്രയധികം സമ്മർദ്ദം അനുഭവിക്കുന്നുണ്ടെങ്കിൽ ആ രാത്രിയിൽ ഇനി പഠിക്കേണ്ടതില്ലെന്നും, ഈ പ്രായത്തിൽ ഇത്തരം മാനസിക സംഘർഷങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മകൾക്ക് കരുത്തും പ്രചോദനവുമാകുന്ന ഈ അച്ഛന്റെ വാക്കുകൾ വീഡിയോ പങ്കുവെച്ചുകൊണ്ട് പെൺകുട്ടിയും കുറിച്ചിട്ടുണ്ട്. “പുലർച്ചെ 2 മണിക്ക് ഞാൻ അച്ഛനെ വിളിക്കുമ്പോൾ, എനിക്ക് പ്രചോദനമേകാൻ അദ്ദേഹം എപ്പോഴും കൂടെയുണ്ടായിരുന്നു,” എന്നാണ് വീഡിയോയിലെ അടിക്കുറിപ്പ്.
Heartwarming video A young girl breaks down under heavy career pressure, but her father’s calm and loving words give her the strength to stand again ❤️ pic.twitter.com/Cf6IzksQZP — Lakshay Mehta (@lakshaymehta08) December 2, 2025 ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്. ഒരു അച്ഛൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്ന് നിരവധി പേർ കമന്റുകളിലൂടെ അഭിപ്രായപ്പെട്ടു.
മക്കളുടെ പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങും തണലുമാകേണ്ടത് മാതാപിതാക്കളാണെന്നും ഈ വീഡിയോ ഓർമ്മിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

