
ഷാരൂഖ് ഖാന് ചിത്രങ്ങള്‍ക്കും സണ്ണി ഡിയോളിന്റെ ഗദര്‍ 2 നും ശേഷം ബോക്സ് ഓഫീസ് കളക്ഷന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്ജുന് റെഡ്ഡി, കബീര്‍ സിംഗ് സംവിധായകന് സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ചിത്രം, രണ്‍ബീറിന്റെ നായികയായി രശ്മിക മന്ദാന എന്നിങ്ങലെ പല കാരണങ്ങളാലും ബോളിവുഡ് വ്യവസായം വലിയ തോതില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന പ്രോജക്റ്റ് ആണിത്. ആദ്യദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നതെങ്കിലും ചിത്രത്തിന്റെ കളക്ഷനെ അതൊന്നും തരിമ്പും ബാധിച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങള്‍ വാങ്ങിയ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്.
റിലീസ് ദിനത്തില്‍ മാത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 116 കോടി കളക്റ്റ് ചെയ്ത ചിത്രമാണിത്. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍ബീര്‍ കപൂറിന് ലഭിച്ചത് 70 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നായികയായെത്തിയ രശ്മിക മന്ദാനയ്ക്ക് ലഭിക്കുന്നത് 7 കോടിയാണ്. ചിത്രത്തില്‍ നായകന്റെ അച്ഛനായി എത്തിയ അനില്‍ കപൂര്‍ വാങ്ങിയിരിക്കുന്നത് 2 കോടിയും പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച ബോബി ഡിയോള്‍ വാങ്ങിയിരിക്കുന്നത് 4 കോടിയുമാണ്.
ചിത്രം വലിയ പ്രദര്‍ശനവിജയം നേടുമ്പോഴും ചിത്രത്തില്‍ വലിയ തോതില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഇതേ സംവിധായകന്റെ ആദ്യചിത്രമായ അര്ജുന് റെഡ്ഡിക്കെതിരെയും സമാന വിമര്‍ശനം ഉന്നയിക്കപ്പെട്ടിരുന്നു. ടി സിരീസ് ഫിലിംസ്, ഭദ്രകാളി പിക്ചേഴ്സ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഭൂഷണ് കുമാര്‍, ക്രിഷന്‍ കുമാര്‍, മുറാദ് ഖേതാനി, പ്രണയ് റെഡ്ഡി വാംഗ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Last Updated Dec 3, 2023, 8:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]