

പാമ്പാടി കോത്തലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്: നിയന്ത്രണം വിട്ട ലോറി ഓടയിലേക്ക് മറിഞ്ഞു
സ്വന്തം ലേഖകൻ
പാമ്പാടി : കോത്തല പന്ത്രണ്ടാം മൈൽ മണ്ണാത്തിപ്പാറ ഇറക്കത്തിൽ നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ലോറി ഡ്രൈവർക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രി 9. 45നായിരുന്നു അപകടം.
കോട്ടയം വടവാതൂർ എംആർ എഫിൽ നിന്നും റബ്ബർ കയറ്റി കുമളി ഭാഗത്തേയ്ക്ക് പോയ നാഷണൽ പെർമിറ്റ് ലോറിയും കോട്ടയം ഭാഗത്തേയ്ക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അപകടത്തിൽ നിയന്ത്രണം വിട്ട ലോറി റേഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു .ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി കാർത്തികേയൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ലോറി ഡ്രൈവറെ പാമ്പാടി താലുക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി
അപകട വിവരമറിഞ്ഞ്
പാമ്പാടി ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]