
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം– തിരുവനന്തപുരത്ത് രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. പേരൂര്‍ക്കട വഴയിലയിലാണ് സംഭവം. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാര്‍ എന്നിവരാണ് മരിച്ചത്.
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് പാഞ്ഞ് കയറിയത്. വാഹനത്തില്‍ ഉണ്ടായിരുന്നത് ആന്ധ്രപ്രദേശ് സ്വദേശികളാണെന്നാണ് വിവരം.