
സ്വപ്നങ്ങൾക്ക് ചിറകു മുളച്ചു : കൂരോപ്പടയിലെ തൊഴിലുറപ്പ് തൊളിലാളികൾ ഇന്നു പറക്കും:
സ്വന്തം ലേഖകൻ
കൂരോപ്പട : കൂരോപ്പടയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സ്വപ്നങ്ങൾക്ക് ചിറകു മുളച്ചു.
ഇവർ ഇന്ന് പറക്കും. വാർഡ് 15 ലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ചിരകാല സ്വപ്നമായിരുന്നു വിമാനത്തിൽ കയറുക എന്നത്.
ഇന്നിതാ സ്വപ്നം യാഥാർഥ്യമാകുന്നു. ഇന്ന് ത്രിങ്കൾ)ഉച്ചയ്ക്ക്12:30 ന് വിമാനത്തിൽ ഇവർ ബെംഗളൂരുവിന് തിരിക്കും.
വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു വിമാനയാത്ര . കൂരോപ്പട
15 -ാംവാർഡിലെ ആനിവേലി ഭാഗത്തുള്ള തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവർ. നെടുംമ്പാശേരിയിൽ നിന്നാണ് ഇവർ വിമാനയാത്ര നടത്തുന്നത്.
സാമ്പത്തികമായി ഏറ്റവും താഴെ നില്ർക്കുന്ന കുടുംബത്തിലുള്ള കുടുംബശ്രീ വനിതകൾക്ക് വിമാന യാത്ര എന്നത് സ്വപ്നം കാണാനേ കഴിയു. ഇതുവരെയുള്ള സമ്പാദ്യം കൂട്ടിവച്ചാണ് അവര് യാത്രയ്ക്ക് തയാറായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തലേന്നു തന്നെ നടത്തി. രാവിലെ ഇവർ നെടുമ്പാശേരിയിലേക്ക് പോയി , ആകാശത്തു നിന്നുള്ള വിസ്മയ കാഴ്ചകൾ കാണാൻ.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]