
റിയാദ്- ഹഫർ അൽബാത്തിൻ ആശുപത്രിയിലെ മലയാളി നഴ്സ് നിര്യാതയായി. മലപ്പുറം മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കൽ റിന്റുമോൾ (28) ആണ് നിര്യാതയായത്.
ഹഫർ അൽബാത്തിനിലെ മെറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. വിവാഹാലോചന കാര്യവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ റിന്റു മോൾ നവംബർ 13 നാണ് തിരിച്ചുപോന്നത്.
ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിന്റു ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് കൂടെയുള്ളവർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
പിതാവ്: മാളിയേക്കൽ ജോസ് വർഗീസ്. മാതാവ്: മേരിക്കുട്ടി.
സഹോദരൻ: റോബിൻ ജോസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]