
തൃശൂർ: മുഖ്യമന്ത്രിയുടെ നവകേരളസദസ്സിനോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 4 ന് അനുവദിച്ച അവധി പിൻവലിച്ചു. സ്റ്റേറ്റ് സ്കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്ലാണ് അവധി റദ്ദാക്കികൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.
നവകേരളസദസ്സിന്റെ വേദിയായ ചെറുതുരുത്തി ജി.എച്ച്.എസ്.എസ് സ്കൂളിലെ കുട്ടികള്‍ക്ക് പരിപാടി പൂര്‍ത്തിയായ ശേഷം സ്റ്റേറ്റ് സ്കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. നവകേരള സദസ് നടക്കുന്ന സ്കൂളുകള്‍ക്ക് അവധി നൽകുന്നതാണ് പതിവ്.
പരിപാടിക്ക് കുട്ടികളെ റോഡിലിറക്കുന്നത് വലിയ വിമര്‍ശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇതിനെ ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും. ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; പിടികൂടിയത് 10 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം https://www.youtube.com/watch?v=Ko18SgceYX8 Last Updated Dec 3, 2023, 10:47 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]